LOCAL NEWS

തിരുവമ്പാടി പഞ്ചായത്ത് ഭരണം യുഡിഎഫിന് :
കോൺഗ്രസ് വിമതൻ ജിതിൻ പല്ലാട്ട് പ്രസിഡന്റാകും: പ്രഖ്യാപനം നാളെ

തിരുവമ്പാടി: ഇടത്-വലത് മുന്നണികൾ തു ല്യനിലയുള്ള തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ യു. ഡി.എഫ് ഭരിക്കും. കോൺഗ്രസ് വിമതൻ ജിതിൻ പല്ലാട്ട് ആദ്യഘട്ടത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റാകും. രണ്ടാം ഘട്ടത്തിൽ കോൺഗ്രസിലെ ബോസ് ജേക്കബിന് പ്രസിഡന്റ് പദവി ലഭിക്കും. ഇരുവരുടെയും പ്രസിഡന്റ് കാലാവധി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ചയുണ്ടാകും. പുന്നക്കൽ വാർഡിൽ (ഏഴ്) കോൺ ഗ്രസ് സ്ഥാനാർഥിക്കെതിരെ വിമതനായി മത്സരിച്ച് 535 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് ജിതിൻ പല്ലാട്ട് വിജയിച്ചത്.

കോൺഗ്രസ് തിരുവമ്പാടി മണ്ഡലം സെക്രട്ടറിയായിരുന്ന ഇദ്ദേഹത്തെ വിമത സ്ഥാനാർഥിയായതിനെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. മാറിയ സാഹചര്യത്തിൽ വൈകാതെ ജിതിൻ പല്ലാട്ടിനെ പാർട്ടിയിൽ തിരിച്ചെടുത്തേക്കും .

വൈസ് പ്രസിഡന്റ് പദവി മുസ്‌ലിം ലീഗിന് ലഭിച്ചേക്കും. ലീഗിൻ്റെ ഏക ഗ്രാമപഞ്ചായത്ത് അംഗം അമ്പലപ്പാറ വാർഡിൽ (14) നിന്ന് വിജയിച്ച പി.ആർ. അജിതയാണ്. 19 അംഗ ഗ്രാമപഞ്ചായ ത്ത് ഭരണ സമിതിയിൽ യു.ഡി. എഫിനും എൽ.ഡി.എഫിനും ഒമ്പത് അംഗങ്ങൾ വീതമാണുള്ളത്. ഇതോടെയാണ് കോൺഗ്ര സ് വിമതൻ ഭരണം ആർക്കെന്ന കാര്യത്തിൽ നിർണായക ഘടകമായത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com