
തിരുവമ്പാടി : തൊണ്ടിമ്മൽ ഗവ:എൽ.പി.സ്കൂളിൽ ‘സ്പാർക്കിൾസ് ‘ എന്ന പേരിൽ പഠനോത്സവം സംഘടിപ്പിച്ചു. പഠനോപകരണങ്ങളുടേയും ഉൽപന്നങ്ങളുടേയും പ്രദർശനം,കുട്ടി പീട്യ, പഴമയുടെ പുതുമ എന്ന പേരിൽ പുരാതന ഉപകരണങ്ങളുടെ പ്രദർശനം, വിദ്യാർഥികളുടെ വിവിധ അവതരണങ്ങൾ, മികവുത്സവം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.
പഠനോൽസവത്തിൻ്റെ ഭാഗമായി ഗണിതത്തിലെ ചതുഷ്ക്രിയകൾ പ്രയോഗവൽക്കരിക്കാനുള്ള കുട്ടി പീട്യ ശ്രദ്ധേയമായി.
സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം സജജമാക്കിയ പവലിയനിലാണ് കുട്ടി പീട്യ തയ്യാറാക്കിയത്. കച്ചവടക്കാരും ഉപഭോക്താക്കളുമെല്ലാം കുട്ടികളായിരുന്നു.വ്യാപാരി വ്യവസായി സമിതി മുക്കം ഏരിയ പ്രസിഡണ്ട് സി. ടി. നളേശൻ ഉദ്ഘാടനം ചെയ്തു. പഴയ ഉപകരണങ്ങളുടെ പ്രദർശന ഉദ്ഘാടനം പ്രധാനധ്യാപിക കെ എസ് രഹന മോൾ നിർവഹിച്ചു, പി.ടി.എ. പ്രസിഡൻ്റ് കെ സുരേഷ് അധ്യക്ഷനായിരുന്നു. രക്ഷിതാകൾക്കായുള്ള സൂപ്പർ മെഗാ ക്വിസ് മത്സരത്തിൽ ധനിഷ എംപി, നജ്ല മോൾ പിവി വിജയികളായി. സ്റ്റാഫ് സെക്രട്ടറി കെ അഹമ്മദ് ഷാഫി, അധ്യാപകരായ പി സ്മിന, ഫൈസൽ പുതുക്കുടി അജിൻ, കെ ശോഭന, ശ്രുതി രാജൻ , ടിപി സനിത, കെപി ശ്രീജ എന്നിവർ നേതൃത്വം നൽകി



