
കോടഞ്ചേരി: ശക്തമായ മഴയെ തുടർന്ന് തുഷാരഗിരി ചിപ്പിലിത്തോട് റോഡിൽ മണ്ണിടിഞ്ഞു. പഴയ വേലിക്കകത്ത് പടിയിലാണ് മണ്ണിടിഞ്ഞിരിക്കുന്നത്.
മണ്ണിടിഞ്ഞ് റോഡിൽ കിടക്കുന്നതിനാൽ ഒരു വശത്തുകൂടി മാത്രമേ വാഹനങ്ങൾ കടന്നു പോവുകയുള്ളൂ.
മലയോര മേഖലയിൽ ഇന്നലെ വൈകിട്ട് മുതൽ ശക്തമായ മഴയാണ് പെയ്യുന്നത്. ഇതിനെ തുടർന്ന് ചാലിപ്പുഴയും ഇരുവഞ്ഞിപ്പുഴയും നിറഞ്ഞൊഴുകുകയാണ്.



