LOCAL NEWS

പി. ജയചന്ദ്രൻ വ്യതിരിക്തമായ മാനറിസങ്ങൾ സ്വന്തമായുണ്ടായിരുന്ന അതുല്യ ഗായകൻ: എൻ. ഉണ്ണികൃഷ്ണൻ മാസ്റ്റർ

തിരുവമ്പാടി:രവീന്ദ്രൻ മാസ്റ്ററുടെ ഗാനങ്ങൾ ആലപിക്കുന്ന സമയത്തും അദ്ദേഹത്തിന്റെ സംഗീതത്തിലെ ന്യൂനതകൾക്കെതിരേ പരസ്യമായി നിലപാട് എടുക്കാൻ ധൈര്യം കാണിച്ച ഗായകനായിരുന്നു പി. ജയചന്ദ്രൻ എന്ന് പ്രശസ്ത സംഗീതജ്ഞനായ എൻ. ഉണ്ണികൃഷ്ണൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. മഹത്തായ ഭാവഗായകൻ, അഭിനേതാവ് എന്നിവയ്ക്കെല്ലാം ഒപ്പം ശബ്ദാനുകരണ രംഗത്തും പി. ജയചന്ദ്രൻ സാന്നിധ്യം അറിയിച്ചിരുന്നു എന്നതും ഉണ്ണികൃഷ്ണൻ മാസ്റ്റർ അനുസ്മരിച്ചു. തിരുവമ്പാടി കലാ സാംസ്കാരിക വേദിയുടെ ഒന്നാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായ സാംസ്കാരിക സമ്മേളനത്തിൽ പി. ജയചന്ദ്രൻ അനുസ്മരണം നടത്തുകയായിരുന്നു ഉണ്ണികൃഷ്ണൻ മാസ്റ്റർ. മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡണ്ട് ബാബു മാസ്റ്റർ പൈക്കാട്ട് വിശിഷ്ടാതിഥിയായ ചടങ്ങ് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ജോസ് മാത്യു ഉത്ഘാടനം ചെയ്തു. സാംസ്കാരിക സമിതി കുടുംബത്തിൽ നിന്നും സംസ്ഥാന സർക്കാർ സർവ്വീസിൽ പ്രവേശിച്ച പ്രണവ് എം.ജി., മുപ്പത്തിനാല് വർഷമായി സ്ഥിരമായി രക്ത ദാനം നടത്തി വരുന്ന ജയ്സൺ കന്നുംകുഴി എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു. കാവാലം ജോർജ്ജ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ. ഡി. തോമസ്, ശശിധരൻ, പി.കെ രാജൻ, അനിൽ ബോഡിഫിറ്റ്, വിജയൻ കല്ലുരുട്ടി, മുസ്തഫ ടി.കെ. അജു എമ്മാനുവൽ, ഡോ. ബെസ്റ്റി ജോസ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സംഘടിപ്പിച്ച സംഗീത വിരുന്നിൽ ലീന ബെസ്റ്റി, രഞ്ജിത്ത് മാസ്റ്റർ, വേണുദാസൻ ചിറ്റാരിക്കൽ, ശശീന്ദ്രൻ, രമ ശശിധരൻ, രാജു കയത്തിങ്കൽ, ഗോപാലൻകുട്ടി അമ്പലപ്പാറ, സാജു കൂടരഞ്ഞി, കുട്ടൻ അമ്പലപ്പാറ, കെ. ഡി. തോമസ്, സുനി കാവുങ്കൽ, രഘു എസ്മ, ഷമീർ എം.ബി. തുടങ്ങിയ ഗായകർ ഗാനങ്ങൾ ആലപിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com