KERALA NEWS

റെയിൽവേ ക്രോസുകളിലെ ‘സാഹസികത’ വേണ്ട: നിങ്ങളുടെ ലൈസൻസ് തെറിക്കും!

റെയിൽവേ ഗേറ്റുകൾ അടച്ചുതുടങ്ങുമ്പോഴോ അടച്ചുകഴിഞ്ഞോ ഉള്ള ‘നുഴഞ്ഞുകയറ്റത്തിന് തടയിടാൻ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

റെയിൽവേ ഗേറ്റ് അടക്കുമ്പോഴോ അടച്ചതിനു ശേഷമോ  സിഗ്നലുകൾ അവഗണിച്ചോ ഗേറ്റിനടിയിലൂടെയോ വാഹനം ഓടിച്ചു കയറ്റാൻ ശ്രമിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ്  സസ്പെൻഡ് ചെയ്യും.

റെയിൽവേ ക്രോസുകളിൽ നിർദ്ദേശങ്ങൾ ലംഘിച്ച് അപകടമുണ്ടാക്കുന്ന ഡ്രൈവർമാർക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള  നിയമനടപടികൾ സ്വീകരിക്കും

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനയുടെയും റെയിൽവേ ഉദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ടുകളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും നടപടി.

നിങ്ങൾ ലാഭിക്കാൻ ശ്രമിക്കുന്ന ആ ഒന്നോ രണ്ടോ  മിനിറ്റുകൾ ചിലപ്പോൾ നിങ്ങളുടെ ജീവനോ അല്ലെങ്കിൽ മറ്റുള്ളവരുടെ ജീവനോ എടുത്തേക്കാം.

നിയമങ്ങൾ പാലിക്കാം, സുരക്ഷിതമായി യാത്ര ചെയ്യാം.
#railwaycrossing
#lanetraffic

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com