
തിരുവമ്പാടി : അങ്ങാടിയുടെ ഹൃദയഭാഗമായ കുരിശുപള്ളിജങ്ഷനിൽ റോഡുനിർമാണത്തിലെ അശാസ്ത്രീയത കാരണം വാഹനങ്ങൾ നിയന്ത്രണം വിടുന്നത് പതിവാകുന്നു.കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡ് ഉയർത്തിനവീകരിച്ചപ്പോൾ ചേപ്പിലംകോട് റോഡ്താഴ്ന്നവിതാനത്തിലായി. ഏതാണ്ട് പത്തുസെന്റീമീറ്റർഉയരത്തിലാണ് ഈ ഭാഗത്തെ റോഡിലെഅഴുക്കുചാലിനുമുകളിൽ കോൺക്രീറ്റ് ചെയ്തിരിക്കുന്നത്.റോഡിലെ കട്ടിങ് ശ്രദ്ധയിൽപ്പെടാതെയെത്തുന്നഇരുചക്രവാഹനങ്ങളടക്കം നിയന്ത്രണംവിടുന്നത് സ്ഥിരംകാഴ്ചയാണ്. മഴപെയ്യുന്നതോടെ ഈ ഭാഗംചെളിവെള്ളംകൊണ്ട് നിറയും. ഇതോടെ കട്ടിങ് ഭാഗംകൂടിവെള്ളത്തിൽമുങ്ങുന്നതിനാൽ അപായസൂചനയുംഅദൃശ്യമാകും. ഇതോടെ അപകടങ്ങളുടെപരമ്പരതന്നെയാണ്. റോഡിന്റെ വീതിയുടെ ഭാഗംമാത്രംചെരിവുവരുത്തി പരിഹരിക്കാവുന്ന മൈനർ വർക്കിന്റെആവശ്യമേ നിലവിലുള്ളൂ. വാഹനങ്ങൾ ഇടതടവില്ലാതെകടന്നുപോകുന്ന ഏറ്റവും തിരക്കേറിയ റോഡാണ്.അപകടവിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടും അധികൃതർഗൗനിക്കുന്നില്ലെന്ന് പൊതുപ്രവർത്തകൻ എ.കെ. മുഹമ്മദ്പറഞ്ഞു.
കഴിഞ്ഞദിവസം പെയ്‌ത മഴയിൽ ഇരുചക്ര യാത്രക്കാരായ സ്ത്രീകൾ ഉൾപ്പെടെയാണ് അപകടത്തിൽപ്പെട്ടത്. രണ്ടുമാസംമുൻപാണ് റോഡ് ഉദ്ഘാടനം ചെയ്തത്. റോഡിലെ അശാസ്ത്രീയത സംബന്ധിച്ച് നേരത്തെ ഒട്ടേറെത്തവണ ബന്ധപ്പെട്ട അധികൃതരെയും അന്നത്തെ എം.എൽ.എയെയും അറിയിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്ന് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. അജിത അറിയിച്ചു. നേരത്തേ പൊതുമരാമത്തിന്റെ കീഴിലായിരുന്ന റോഡ് മൂന്നരവർഷമായി കെ.ആർ.എഫ്.ബി.യുടെ അധീനതയിലാണ്. ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിയാണ് കരാറുകാർ.



