
കോഴിക്കോട്:അറ്റന്‍ഡന്‍ ഇന്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാറ്റഗറി നമ്പര്‍: 199/2024) തസ്തികയിലേക്ക് മെയ് 11ന് രാവിലെ 10.30 മുതല്‍ 12.20 വരെ നടക്കുന്ന ഒ.എം.ആര്‍ പരീക്ഷയുടെ ജില്ലയിലെ പരീക്ഷാ കേന്ദ്രം മലാപറമ്പ് ഗവ. വിമന്‍സ് പോളിടെക്നിക് കോളേജില്‍നിന്ന് വെള്ളിമാടുകുന്ന് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് ഗവ. എച്ച്.എസ്.എസ് (എച്ച്.എസ് സെക്ഷന്‍) എന്ന കേന്ദ്രത്തിലേക്ക് മാറ്റിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. സമയത്തില്‍ മാറ്റമില്ല. ഡൗണ്‍ലോഡ് ചെയ്ത പഴയ അഡ്മിഷന്‍ ടിക്കറ്റുമായോ പുതിയ അഡ്മിഷന്‍ ടിക്കറ്റുമായോ എത്തണം.


