
തിരുവമ്പാടി:ഒരു ദശാബ്‌ദ കാലത്തിന് ശേഷം സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാർ അധികാരത്തിലേറിയതിൽ ആഹ്ളാദം പ്രകടിപ്പിച്ച് മുത്തപ്പൻ പുഴ ഗോത്രവർഗ ഉന്നതിയിൽ ബിരിയാണി വിതരണം നടത്തി
വി.ഡി. സതീശൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് യു.ഡി എഫ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിൽ തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മറ്റി ആഹ്ളാദം പ്രകടിപ്പിച്ചു. ഒരു പതിറ്റാണ്ടിന് ശേഷം ആദ്യമായി ഒരു യു.ഡി.എഫ് സർക്കാർ വി.ഡി. സതീശൻ്റെ നേതൃത്വത്തിൽ അധികാരമേറ്റതിലുള്ള അഹ്‌ളാദ സൂചകമായി തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുത്തപ്പൻപുഴ ഗോത്രവർഗ ഉന്നതിയിലെ മുഴുവൻ കുടുബാംഗങ്ങൾക്കും ബിരിയാണി വിതരണം നടത്തി. പരിപാടി ഡി. സി. സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉൽഘാടനം ചെയ്‌തു. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് സുന്ദരൻ എ പ്രണവം, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ആർ.അജിത, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുഹമ്മദ് വട്ടപ്പറമ്പിൽ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മുൻപ്രസിഡണ്ട് ബാബു കളത്തൂർ, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ മനോജ് സെബാസ്റ്റ്യൻ വാഴേ പറമ്പിൽ, ഗ്രാമ പഞ്ചായത്തംഗം സജ്ന മുഹമ്മദാലി, ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ ഹനീഫ ആച്ചപ്പറമ്പിൽ, ടോമി കൊന്നക്കൽ, മണ്ഡലം കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ ഷിജു ചെമ്പനാനി, മഞ്ജു ഷിബിൻ, ബിജു കുരീക്കാട്ടിൽ, ബാലൻ മൂപ്പൻ അറ്റത്ത്, അനിഷ് കാട്ടുകുളങ്ങര, സുരേഷ് പനയമല, ഡെന്നി കൂട്ടിയാനി, റിൻസ് പുതുപ്പള്ളി എന്നിവർ നേതൃത്വം നൽകി. മുത്തപ്പൻപുഴ അങ്ങാടിയിൽ ലഡുവിതരണവും നടത്തി.



