
തിരുവമ്പാടി :പുല്ലുരാംപാറ സെന്റ് ജോസഫ്സ് ഹൈ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് മികച്ച ജീവകാരുണ്യ പ്രവർത്തകനെ ആദരിച്ചു. 33 വർഷത്തിനിടയിൽ തുടർച്ചയായി119 പ്രാവശ്യം രക്തം ദാനം ചെയ്ത് സംസ്ഥാനത്തെ തന്നെ മികച്ച ജീവ കാരുണ്യപ്രവത്തകരിൽ ഒരാളായ തിരുവമ്പാടി കന്നുകുഴി ജെയ്സനെ ആണ് പുല്ലുരാം പാറ സെന്റ് ജോസഫ്സ് ഹൈ സ്കൂൾ പി ടി എ കൗൺസിൽ അനുമോദിച്ചത്.
രക്തദാനം കൂടാതെ മറ്റു നിരവധി ജീവ കാരുണ്യപ്രവർത്തനങ്ങളിലും ജെയ്സൺ സജീവ പങ്കാളിയാണ്.
പെയിൻ ആൻഡ് പാലിയേറ്റിവ്, പ്രൊ ലൈഫ്, വിൻസെന്റ് ഡി പോൾ സൊസൈറ്റി,മദ്യ -ലഹരി വിമുക്ത സമിതി, ഡി എഫ് സി, എ കെ സി സി എന്നിങ്ങനെയുള്ള സേവനമേഖലകളിൽ നിറ സാന്നിധ്യമായി ജെയ്സൺ ഉണ്ട്. ജില്ലാ മെഡിക്കൽ കൗൺസിൽ മികച്ച രക്ത ദാതാവിനുള്ള അവാർഡ് നൽകി കഴിഞ്ഞ വർഷം ജെയ്‌സനെ ആദരിച്ചിരുന്നു.പുല്ലുരാം പാറ ഹൈ സ്കൂളിന് കഴിഞ്ഞ 3 വർഷമായി 10 ദിനപത്രങ്ങൾ വീതം ജെയ്സൺ സ്പോൻസർ ചെയ്തു വരുന്നു.
സ്കൂൾ പ്രിൻസിപ്പൽ സുനിൽ ജോസഫ്, പ്രധാനാധ്യാപകൻ ജോളി ഉണ്ണിയേപ്പിള്ളിൽ, പി ടി എ പ്രസിഡന്റ് വിൽസൺ താഴത്തു പറമ്പിൽ,എം പി ടി എ പ്രസിഡന്റ് ജിൻസി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.



