LOCAL NEWS

നാടിനെ കണ്ണീരിലാഴ്ത്തി ഹന ഫാത്തിമയുടെ വിയോഗം.

നരിക്കുനി: നരിക്കുനി കാരുകുളങ്ങര  പുതുശേരിപാലം തോട്ടിൽ വീണ് മരണപ്പെട്ട മൂർഖൻകുണ്ട്  നെടിയനാട് ജി.എം.എൽ.പി. സ്കൂളിലെ എൽ.കെ.ജി. വിദ്യാർത്ഥിനി ഹന ഫാത്തിമയുടെ (5) വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി.

കാവുംപൊയിൽ വയപ്പുറത്ത് താമസിക്കും നെല്ലിയേരിതാഴം വേലാങ്കണ്ടിയിൽ റഊഫ് – സബീന ദമ്പതികളുടെ മകളായ ഹന ഫാത്തിമ സ്കൂളിലെ ജീവനക്കാർക്കും  കുട്ടികൾക്കും  ഒരുപോലെ പ്രിയങ്കരിയായിരുന്നു.

ഇന്നലെ വൈകിട്ട് സഹോദരങ്ങളോടൊപ്പം കളിക്കുന്നതിനിടെ കാൽവഴുതി തോട്ടിലേക്ക് വീണതാണെന്നാണ്  പ്രാഥമിക നിഗമനം.

കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത്  തുടർ നടപടികൾ പൂർത്തിയാക്കി ഇന്ന് ഉച്ചക്ക് 1:30ന് വേലാങ്കണ്ടിയിൽ വീട്ടിലെത്തിക്കും. മയ്യിത്ത് നിസ്ക്കാരം ഉച്ചക്ക് 2.30ന്  നെല്ല്യേരിത്താഴം പള്ളിയിലും, 3 മണിക്ക് അത്തിക്കോട് ജുമാ മസ്ജിദിലും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com