MUKKAMNews

തിരുവമ്പാടി എസ്റ്റേറ്റ് തൊഴിലാളികളുടെ സംയുക്ത സമരത്തിന് പിന്തുണയുമായി സംഘടനകളും ക്ലബ്ബുകളും

സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ തിരുവമ്പാടി എസ്റ്റേറ്റ് തൊഴിലാളികൾ നടത്തുന്ന സമരം ഇന്നേക്ക് 23ആം ദിവസത്തിലെത്തി.തൊഴിലാളികൾ നടത്തുന്ന റിലെ നിരാഹാരം ഇന്ന് 2ആം ദിവസത്തിലെത്തി വിവിധ സംഘടനകൾ സമരത്തിന് പിന്തുണയുമായി സമരപന്തലിൽ എത്തി
FITU വെൽഫയർ പാർട്ടിപ്രകടനവുമായെത്തി സമരത്തിന് പിന്തുണ അറിയിച്ചു സമര പന്തലിൽ എത്തി. ജില്ലാ പ്രസിഡന്റ്‌ അസ്‌ലം ചെറുവടി ഉത്ഘാടനം ചെയ്തു.നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ ഷംസുദീൻ ചെറുവടി ആദ്യക്ഷനായി. കരശ്ശേരി പഞ്ചായത്ത്‌ പി കെ ഷംസുദീൻ.FITU ജില്ലാ പ്രസിഡന്റ്‌ ചന്ദ്രൻ കല്ലുരുട്ടി.ജനപ്രധിനിധികളായ ഗഫൂർ മാസ്റ്റർ. ഷാഹിന ടീച്ചർ. ഫാത്തിമ കൊടപ്പന എന്നിവർ സംസാരിച്ചു.

അങ്കണം കലാ സാംസ്‌കാരിക വേദി തോട്ടത്തിൻകടവ് സമരത്തിന് പിന്തുണ അറിയിച്ചു സമരപന്തലിൽ എത്തി പ്രസിഡന്റ്‌ ബോസ്. സെക്രട്ടറി അബു. ട്രഷറർ ഷാജു ടി ടി. നൗഫൽ മല്ലശേരി എന്നിവർ സമരത്തിന് പിന്തുണ അറിയിച്ചു സംസാരിച്ചു

തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മറ്റി അംഗങ്ങൾ സമര പന്തൽ സന്ദർശിച്ചു പിന്തുണ അറിയിച്ചു. മണ്ഡലം പ്രസിഡന്റ്‌ ടോമി കൊന്നക്കൽ. തിരുവമ്പാടി മുൻഗ്രാമപഞ്ചായത്ത് അംഗം റോബർട്ട് നെല്ലിക്കതെരുവിൽ. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ബിജു എണ്ണാർമണ്ണിൽ. സഹകരണ ആയുർവേദ ആശുപത്രി ഡയറക്ടർ ടി ൻ സുരേഷ് എന്നിവർ സംസാരിച്ചു.ഇന്ന് റിലെ നിരാഹാരത്തിൽ. കെ സുരേന്ദ്രൻ. മുസ്തഫ പാലോളി. ബാദുഷ. വിജേഷ് പൊറ്റമ്മൽ. എന്നിവർ നിരാഹാരത്തിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ സമരം ശക്തമായി തന്നെ മുന്നോട്ട് പോകുമെന്ന് ട്രെഡ് യൂണിയൻ നേതാക്കൾ അറിയിച്ചു. കെ റഫീഖ്. കെ പ്രഹ്ലാദൻ. ടി പി ജബ്ബാർ. കെ പി രാജേഷ്. എന്നിവർ സമരത്തിന് നേതൃത്വം നൽകി വരുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com