രാഹുൽ ഗാന്ധിയെ ആക്രമിച്ചതിൽ പ്രതിഷേധം; കൂടരഞ്ഞിയിൽ പന്തംകൊളുത്തി പ്രകടനം നടത്തി

കൂടരഞ്ഞി : ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കൂടരഞ്ഞിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളും പരീക്ഷാ നടത്തിപ്പിലെ വീഴ്ചകളും ചൂണ്ടിക്കാട്ടി പ്രതിഷേധിച്ച പ്രതിപക്ഷ നേതാവിനെയും എം.പിമാരെയും ആക്രമിച്ച നടപടി ജനാധിപത്യത്തിനെതിരെയുള്ള കടന്നാക്രമണമാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.പ്രതിഷേധ പ്രകടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സണ്ണി പെരികിലംതറപ്പേൽ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജുകുട്ടി കക്കാടംപൊയിൽ, സക്കീന സലീം, സജയ് എം.കെ., വിനോദ് മഞ്ഞപ്പാറ, സണ്ണി കിഴുക്കാരക്കാട്ട്, മുഹമ്മദ് പാതിപ്പറമ്പിൽ എന്നിവർ സംസാരിച്ചു. പ്രവർത്തകർ പന്തംകൊളുത്തി പ്രകടനമായി ടൗണിലൂടെ പ്രതിഷേധിച്ചു.



