LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

കടലോരത്തിന്റെ വിനോദം ഇനി മലമുകളിലേക്ക്; കക്കാടംപൊയിൽ കൈറ്റ് ഫെസ്റ്റ് ഈ വരുന്ന ശനിയാഴ്ച​.

തിരുവമ്പാടി: കടൽത്തീരങ്ങളിൽ മാത്രം കണ്ടുവരാറുള്ള വർണ്ണാഭമായ പട്ടം പറത്തൽ വിനോദം ഇനി മലമുകളിലെ കോടമഞ്ഞിലേക്കും. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്, കക്കാടംപൊയിൽ ടൂറിസം ഓർഗനൈസേഷൻ, റോട്ടറി മിസ്റ്റിമെഡോസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ‘കക്കാടംപൊയിൽ കൈറ്റ് ഫെസ്റ്റ്’ സംഘടിപ്പിക്കുന്നു.​ഈ വരുന്ന ശനിയാഴ്ച (ജൂലൈ 25) കക്കാടംപൊയിൽ ഫോഗി മൗണ്ടൻ പാർക്ക് ഗ്രൗണ്ടിലാണ് ഫെസ്റ്റിവൽ നടക്കുന്നത്.​കഴിഞ്ഞ ജൂലൈ ആദ്യവാരത്തിൽ ഇന്തോനേഷ്യയിൽ വെച്ച് നടന്ന അന്താരാഷ്ട്ര കൈറ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് രണ്ടാം സ്ഥാനം കരസ്ഥമാക്കിയ പ്രശസ്തമായ ‘വൺ ഇന്ത്യ കൈറ്റ് ടീം’ (One India Kite Team) ആണ് കൈറ്റ് ഫെസ്റ്റിന് ആവശ്യമായ സാങ്കേതിക സഹായങ്ങളും പ്രവർത്തനങ്ങളും ഒരുക്കുന്നത്.​പശ്ചിമഘട്ട മലനിരകളുടെ മനോഹരമായ ഹരിതാഭയും കോടമഞ്ഞിന്റെ കുളിർമ്മയും മാനത്ത് വർണ്ണപ്പട്ടങ്ങൾ തീർക്കുന്ന വിസ്മയ കാഴ്ചയും ഒരുമിച്ച് ആസ്വദിക്കാനുള്ള മികച്ച അവസരമാണ് ഈ ഫെസ്റ്റിവലിലൂടെ ഒരുങ്ങുന്നത്.​സൗജന്യ പരിശീലനവും രജിസ്‌ട്രേഷനും​കൈറ്റ് ഫെസ്റ്റിൽ പങ്കെടുക്കാനും പട്ടം പറത്തലിൽ പരിശീലനം നേടാനും ആഗ്രഹിക്കുന്നവർക്ക് അവസരമുണ്ട്. പങ്കാളികൾക്ക് സൗജന്യ രജിസ്‌ട്രേഷൻ സൗകര്യമാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.​രജിസ്‌ട്രേഷനായി ബന്ധപ്പെടേണ്ട നമ്പർ: 9895043193

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com