News

‘ഓപ്പറേഷൻ തൂഫാൻ’ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു.

മുക്കം:മുക്കം ഹയർ സെക്കന്ററി സ്കൂളിൽ സൗഹൃദ ക്ലബ്ബിന്റെയും എൻഎസ്എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. മുക്കം പോലീസ് സ്റ്റേഷനിലെ എസ് ഐ ജയപ്രകാശ് ക്ലാസുകൾക്ക് നേതൃത്വം നൽകി.പ്രസ്തുത ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ മനോജ് സിഎം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജംഷീന സി പി സ്വാഗതവും എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ലത ഡി ആശംസയും സൗഹൃദ ക്ലബ് കോർഡിനേറ്റർ ദർശന കെ പി നന്ദിയും പറഞ്ഞു._

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com