KERALA NEWSLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,
മുക്കം പാലത്തിനു സമീപം കാർ നിയന്ത്രണം വിട്ട് മതിലിലും വൈദ്യുത പോസ്റ്റിലും ഇടിച്ചു

മുക്കം: മുക്കം അരീക്കോട് റോഡിൽ മുക്കം പാലത്തിനു സമീപം കാർ നിയന്ത്രണം വിട്ട് മതിലിലും വൈദ്യുത പോസ്റ്റിലും ഇടിച്ചു. അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു.ഇന്ന് നടന്ന അപകടത്തിൽ പെട്ടത് കൊടുവള്ളി മാനിപുരം സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകട കാരണം വ്യക്തമായിട്ടില്ല. മുക്കം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.



