
തിരുവമ്പാടി : കഴിഞ്ഞ ദിവസം ഉറുമിയിൽ, മലവെള്ളപ്പാച്ചിലിൽ പുഴയിൽ കുടുങ്ങി പോയ 5 യുവാക്കളെ ജീവൻ പണയം വെച്ച് പുഴയിൽ നിന്നും രക്ഷപ്പെടുത്തിയ മുഹമ്മദ് ഹനീഫ ഒറുവിങ്ങൽ, മുസ്തഫ കൊട്ടേക്കാടൻ എന്നിവരെ രാഹുൽ ബ്രിഗേഡ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു.
തിരുവമ്പാടി നിയോജക മണ്ഡലം ക്യാപ്റ്റൻ സീനിഷ് കുമാർ സായി പൊന്നാടയണിയിച്ചു. കോടഞ്ചേരി മണ്ഡലം ക്യാപ്റ്റൻ, ബിജു ഒത്തിക്കൽ, രാഹുൽ ബ്രിഗേഡ് തിരുവമ്പാടി കമ്മിറ്റി അംഗം ബിനു ജോസഫ്, ബിബി തിരുമലയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി


