LOCAL NEWSMUKKAMNews

മുക്കം നഗരസഭ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

മുക്കം: നഗരസഭ പരിധിയിൽ കഴിഞ്ഞ അധ്യയന വർഷത്തെ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയും 100% വിജയം കൈവരിച്ച വിദ്യാലയങ്ങളെയും മുക്കം നഗരസഭയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ‘പ്രതിഭാസംഗമം’ എന്ന പേരിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ വെച്ച് നഗരസഭാ പരിധിയിലെ വിദ്യാലയങ്ങളിൽ നിന്നും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർത്ഥികൾ, എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് ജേതാക്കൾ, 100% വിജയം നേടിയ ചേന്നമംഗല്ലൂർ, മുക്കം, മുക്കം ഓർഫനേജ് ഹയർ സെക്കന്ററി വിദ്യാലയങ്ങൾ എന്നിവരെയാണ് ഉപഹാരം നൽകി ആദരിച്ചത്.

മുക്കം ഒ എസ് എ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ നൂറുകണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.നഗരസഭാ അധ്യക്ഷ അഡ്വ. കെ. പി ചാന്ദ്നി പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.ഡെപ്യൂട്ടി ചെയർപേഴ്സൺ സി എ പ്രദീപ്കുമാർ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ മനീഷ ഉള്ളാട്ടിൽ, അബ്ദുള്‍ അസീസ് വാര്‍പ്പില്‍, ബിന്ദു. കെ.പി, ഭവന വിനോദ്, റാഷിദ്‌ കുന്നത്ത് കൗണ്‍സിലര്‍മാരായ ബബിത മനോജ്‌, മുഹമ്മദ്‌ നസീം തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com