KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

സെൻ്റ് ജോസഫ്സ് എൽ പി സ്‌കൂൾ ലൈബ്രറി നവീകരണം പുസ്തകങ്ങൾ കൈമാറി

കോടഞ്ചേരി : വായന മാസാചരണത്തിന്റെ ഭാഗമായി ജെസ്സി തേൻമലയിൽ തന്റെ ഭർത്താവ് ജോസിന്റെ ഓർമ്മയ്ക്കായി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു. സ്‌കൂൾ ലൈബ്രറി നവീകരണത്തിൻ്റെ ഭാഗമായാണ് ലൈബ്രറിക്ക് പുസ്‌തകങ്ങൾ നൽകിയത്. ജീവിതപങ്കാളിയുടെ ഓർമ്മ സമൂഹത്തിന് പ്രയോജനപ്പെടുന്ന രീതിയിൽ നിലനിർത്താനുള്ള ഈ മാതൃകാപരമായ പ്രവർത്തനത്തെ സ്കൂൾ അധികൃതരും അധ്യാപകരും പിടിഎ ഭാരവാഹികളും അഭിനന്ദിച്ചു.

വിദ്യാർത്ഥികൾക്ക് ഈ പുസ്തകങ്ങൾ ഏറെ ഉപകാരപ്രദമാകുമെന്ന് ഹെഡ്മിസ്ട്രെസ് ജിസ്ന ജോസ് അഭിപ്രായപ്പെട്ടു. താൻ പഠിച്ചു വളർന്ന സ്‌കൂളിന് ഭർത്താവിൻ്റെ സ്മരണക്കായി പുസ്‌തകങ്ങൾ നൽകാൻ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് കാണുന്നതെന്ന് ജെസ്സി തേൻമലയിൽ പറഞ്ഞു.പി.ടി.എ വൈസ് പ്രസിഡണ്ട് ബിബിൻ ടോം, എം. പി ടി എ പ്രസിഡണ്ട് ടിനു ടോം, സീനിയർ അസിസ്റ്റൻ്റ് ബിനു എം സെബാസ്‌റ്റ്യൻ, സ്‌റ്റാഫ് സെക്രട്ടറി സി.പി സാജിദ് സംബന്ധിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com