KODANECHERYLOCAL NEWSNews

ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾക്കായി സെൻസസ് സെൽഫ് എന്യുമറേഷൻ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

കോടഞ്ചേരി : കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി സെൻസസ് സെൽഫ് എന്യുമറേഷൻ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ബിനു ജോസ് സ്വാഗതം ആശംസിച്ച പരിപാടിയിൽ സെൻസസ് എന്യൂമേറ്ററായ അനൂപ് ജോസ് ക്ലാസ് നയിച്ചു. രാജ്യത്തിന്റെ ജനസംഖ്യാ കണക്കെടുപ്പ് പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്ന സാഹചര്യത്തിൽ സെൽഫ് എന്യുമറേഷൻ പ്രക്രിയയെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാർഥികളോട് അദ്ദേഹം വിശദീകരിച്ചു.

സെൻസസ് സെൽഫ് എന്യുമറേഷൻ എങ്ങനെ നടത്താം, ഔദ്യോഗിക പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതും വിവരങ്ങൾ കൃത്യമായി സമർപ്പിക്കുന്നതുമായ നടപടിക്രമങ്ങളും പ്രായോഗികമായി പരിചയപ്പെടുത്തി. വിദ്യാർഥികൾ ഈ അറിവ് കുടുംബാംഗങ്ങളിലേക്കും സമൂഹത്തിലേക്കും എത്തിച്ച് ജനപങ്കാളിത്തം വർധിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.പരിശീലന പരിപാടിയിൽ ലിറ്റിൽ കൈറ്റ് അംഗങ്ങളും അധ്യാപകരും പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com