LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

ഷിഗെല്ല ഭീതി: തിരുവമ്പാടിയിൽ നാളെ (ജൂലൈ 5) കൂട്ടത്തോടെ ടാങ്കുകൾ വൃത്തിയാക്കും; ജാഗ്രതാ നിർദ്ദേശം!

തിരുവമ്പാടി: ഷിഗെല്ല ഉൾപ്പെടെയുള്ള മാരക ജലജന്യ രോഗങ്ങളുടെ വ്യാപനം തടയുന്നതിനായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ നാളെ വിപുലമായ ശുചീകരണ യജ്ഞം നടക്കും. 2026 ജൂലൈ 5 ഞായറാഴ്ച പഞ്ചായത്തിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും കുടിവെള്ള പദ്ധതികളിലും ഉള്ള വാട്ടർ ടാങ്കുകൾ ഒരേസമയം വൃത്തിയാക്കാനാണ് അധികൃതർ ആഹ്വാനം ചെയ്തിരിക്കുന്നത്.വർദ്ധിച്ചുവരുന്ന പകർച്ചവ്യാധി സാധ്യത കണക്കിലെടുത്ത്, കുടിവെള്ള സ്രോതസ്സുകൾ അടിയന്തരമായി ശുദ്ധീകരിക്കേണ്ടതുണ്ടെന്ന് ആരോഗ്യവകുപ്പും ജനപ്രതിനിധികളും അറിയിച്ചു.

പഞ്ചായത്തിലെ എല്ലാ ജനങ്ങളും സ്വന്തം വീടുകളിലെ ടാങ്കുകൾ ശുചീകരിച്ച് ഈ പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളികളാകണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.”നമ്മുടെ കുടിവെള്ളത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ ഈ യജ്ഞത്തിൽ എല്ലാവരും നിർബന്ധമായും പങ്കാളികളാവുക.”— ജിതിൻ പല്ലാട്ട് (പ്രസിഡണ്ട്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത്), ഡോ. പ്രിയ കെ. വി. (മെഡിക്കൽ ഓഫീസർ, കുടുംബാരോഗ്യ കേന്ദ്രം തിരുവമ്പാടി).

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com