LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

ഫിഫ വേൾഡ് കപ്പിനോടനുബന്ധിച്ച് വനിതകൾക്ക് ഫുട്ബോൾ, ഷൂട്ട്ഔട്ട് മത്സരം

മുക്കം : കേരള എൻ.ജി.ഒ യൂണിയൻ താമരശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാർക്കായി ഫിഫ വേൾഡ് കപ്പിനോടനുബന്ധിച്ച് വനിതകൾക്കുള്ള ഷൂട്ട്ഔട്ട് മത്സരവും ഫുട്ബോൾ മത്സരവും സംഘടിപ്പിച്ചു.മുക്കം ഹിറ ടർഫിൽ നടന്ന മത്സരത്തിന്റെ ഉദ്ഘാടനം മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദിനി നിർവഹിച്ചു.കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ. ലിനീഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം. സുനീർ, ടി.സി. ഷീന, ഏരിയ ഭാരവാഹികളായ കെ.എം. പ്രമോദ്, എസ്. പ്രശാന്ത് കുമാർ എന്നിവർ വിജയികൾക്ക് ട്രോഫിയും മെഡലും വിതരണം ചെയ്തു.മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും മെഡൽ നൽകി. ജേതാക്കൾക്കും റണ്ണറപ്പിനും ഷൂട്ട്ഔട്ട് വിജയിക്കും പ്രത്യേകം ട്രോഫി നൽകി.ഏരിയയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള ജീവനക്കാരാണ് മത്സരത്തിൽ പങ്കെടുത്തത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com