KOODARANCHILOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

സി.കെ. കാസിം എം.എൽ.എയ്ക്ക് ബാങ്കിന്റെ ആദരം.

കൂടരഞ്ഞി : കൂടരഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സി.കെ. കാസിം എം.എൽ.എയെ ആദരിച്ചു. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്‌നേഹോപഹാരം നൽകി അദ്ദേഹത്തെ അനുമോദിച്ചു. നാടിന്റെ പുരോഗതിക്ക് കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും ജനപ്രതിനിധികളും സഹകരണ-ബാങ്കിംഗ് മേഖലയുമൊപ്പം പൊതുജനങ്ങളും കൈകോർത്തു പ്രവർത്തിച്ചാൽ മാത്രമേ സമഗ്ര വികസനം സാധ്യമാകൂവെന്നും സി.കെ. കാസിം എം.എൽ.എ പറഞ്ഞു. കൂടരഞ്ഞി സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച ആദരസമ്മേളനത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സാധാരണക്കാരായ ജനങ്ങൾക്ക് താങ്ങായി നിൽക്കാനും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും സഹകരണ ബാങ്കിംഗ് മേഖലയ്ക്ക് നിർണായക പങ്ക് വഹിക്കാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

തിരുവമ്പാടി മണ്ഡലത്തിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് മലയോര മേഖലയുടെ സമഗ്ര വികസനത്തിനായി രാഷ്ട്രീയഭേദമന്യേ എല്ലാവരെയും ഉൾപ്പെടുത്തി മുന്നോട്ടുപോകുമെന്നും എം.എൽ.എ വ്യക്തമാക്കി.നാടിന്റെ വികസന സ്വപ്നങ്ങൾക്ക് കൂടരഞ്ഞി ബാങ്ക് നൽകുന്ന പിന്തുണ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.ബാങ്ക് പ്രസിഡന്റ് പി.എം. തോമസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിക മംഗലത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു പൈമ്പിള്ളിൽ മുഖ്യപ്രഭാഷണം നടത്തി.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജുകുട്ടി കക്കാടംപൊയിൽ, സ്ഥിരംസമിതി അധ്യക്ഷരായ നിസാർ ബീഗം, അയിഷാബി ഷിയാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജയ് എം.കെ., ഷീബ നെച്ചിക്കാട്ടിൽ, സക്കീന സലീം, ലീലാമ്മ മുളഞ്ഞനാനിയിൽ, ബാങ്ക് സെക്രട്ടറി ജിമ്മി ജോസ് പൈമ്പിള്ളിൽ, താമരശ്ശേരി അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) ഹനീഫ് കെ. എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com