താത്തൂർ ശുഹദാ ആണ്ടുനേർച്ചയ്ക്ക് ബുധനാഴ്ച തുടക്കമാകും.

മുക്കം: താത്തൂര്‍ ശുഹദാ ആണ്ടു നേര്‍ച്ചക്ക് ബുധനാഴ്ച തുടക്കമാവും. ഖത്മുല്‍ ഖുര്‍ആന്‍, ശുഹദാ മൗലിദ്, മഖാം ദുആ,ദിക്ർ ദുആ ആത്മീയ സമ്മേളനം , ഫാമിലി കോൺഫ്രൻസ്, സാംസ്കാരിക സമ്മേളനം, തൂഫാൻ ഐക്യദാർഢ്യ സംഗമം, അന്നദാനം, കൊന്നാര് സാദാത്തുക്കളുടെ വരവ് തുടങ്ങിയവയാണ് ശുഹദാ നേര്‍ച്ചയുടെ ഭാഗമായി നടക്കുന്ന പ്രധാന പരിപാടികള്‍. പനങ്ങോട് സുന്നി ജമാഅത്തിന്റെ നേതൃത്വത്തില്‍ കുറ്റിച്ചാലിൽ നിന്ന് വരുന്ന പതാക രാവിലെ 9 മണിക്ക് സയ്യിദ് സ്വാലിഹ് തുറാബ് തങ്ങള്‍ ഉയര്‍ത്തുന്നതോടെ നാലുനാള്‍ നീണ്ടു നില്‍ക്കുന്ന ശുഹദാ ആണ്ടു നേര്‍ച്ചക്ക് തുടക്കമാവും. രാത്രി നടക്കുന്ന ദിക്‌റ് ദുആ ആത്മീയ മജ്ലിസിന്ന് സയ്യിദ് ബായാർ തങ്ങൾ നേതൃത്വം നൽകും. അബ്‌ദു സ്വമദ് സഖാഫി മായനാട് ആത്മീയ പ്രഭാഷണം നടത്തും. വ്യാഴാഴ്ച രാത്രി നടക്കുന്ന ഫാമിലി കോൺഫ്രൻസ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനംചെയ്യും. ഡോ: ദേവർശോല അബ്ദുസ്സലാം മുസ്‌ലിയാർ മുഖ്യ പ്രഭാഷണം നടത്തും.
മൂന്നാം ദിവസമായ വെള്ളിയാഴ്‌ച ജുമുഅ നിസ്‌കാരാനന്തരം നടക്കുന്ന സ്വലാത്ത് മജ്ലിസിൽ സയ്യിദ് ശിഹാബുദ്ദീൻ അഹ്‌ദൽ മുത്തനൂർ സംബന്ധിക്കും തുടർന്ന് നടക്കുന്ന മഖാം സിയാറത്തിനും ദികർ മജ്ലിസിനും സമസതകേന്ദ്ര മുശാവറ അംഗം താനാളൂർ അബ്‌ദു മുസ്‌ലിയാർ നേതൃത്വം നൽകും രാത്രി നടക്കുന്ന സംസ്കാരിക സമ്മേളവും തൂഫാൻ ഐക്യദാർഢ്യ സംഗമവും സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്യും. കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തും എം എ റസാഖ് മാസ്റ്റർ എം എൽ എ ജില്ലാ പഞ്ചായത്ത് മെമ്പർ ടി കെ മുരളീധരൻ സംബന്ധിക്കും. ജൂലൈ 11 ശനിയാഴ്ച വൈകീട്ട് 5 മണിക്ക് കൊന്നാര് സാദാത്തുക്കളുടെ വരവോടെ ഉറൂസ് പരിപാടികൾ സമാപിക്കും. സയ്യിദ് ജുനൈദ് അൽ ബുഖാരി മാട്ടൂല്‍ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. മുക്കത്ത് നടന്ന വാർത്ത സമ്മേളനത്തിൽ സഈദ് ഹാജി താത്തൂർ പൊയിൽ, സിദ്ദീഖുൽ അക്ബർ സഖാഫി, ശരീഫ് സഖാഫി താത്തൂർ പങ്കെടുത്തു



