LOCAL NEWS

ബ്രസീലിന്റെ തോൽ‌വിയിൽ മനസ്സ് വേദനിച്ച ഹാദി മോനെ ചേർത്ത് പിടിച്ച് ബ്രസീൽ ഫാൻസ്‌.

മുക്കം : ലോകകപ്പിൽ നിന്നും ബ്രസീൽ പുറത്തായതിൽ വേദനിച്ചു കരഞ്ഞ ഹാദിമോന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ യിൽ വൈറലായിരുന്നു. തന്റെ ഇഷ്ട ടീമായ ബ്രസിലും ഇഷ്ട കളിക്കാരനായ നെയ്മർ ജൂനിയറും ലോകകപ്പിൽ നിന്ന് പുറത്തായപ്പോൾ അത് സഹിക്കാനാവാതെ കരച്ചിലായിരുന്നു ഈ കുട്ടി ആരാധകൻ. മീഡിയകളിൽ വൈറലായതോടെ പല ഭാഗങ്ങളിൽ നിന്നും ആളുകൾ അവനെ വിളിച്ചു അശ്വസിപ്പിച്ചിരുന്നു. മുക്കത്തെ ബ്രസീൽ ഫാൻസ്‌ തങ്ങളുടെ കുട്ടി ആരാധകനെ ചേർത്ത് പിടിക്കാനായി മുന്നോട്ട് വന്നു. നിലവിൽ ഫുട്ബോൾ ക്യാമ്പിലെ പ്ലയെർ ആയ ഹാദിക്കു ബ്രസീൽ ജേഴ്സി കിറ്റ്, ബൂട്ട്, ഫുട്ബോൾ, തുടങ്ങിയവ സമ്മാനമായി എത്തിച്ചു നൽകി. മുക്കം ബ്രസീൽ ഫാൻസ്‌ അംഗങ്ങൾ സിറാജ് കറുത്തപറമ്പ്, സാദിഖ് കുറ്റിപറമ്പ്,സുബൈർ CMR, അഷ്‌കർ സർക്കാർ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com