LOCAL NEWS

സംഗമം അയൽക്കൂട്ടം നേതൃസംഗമവും പ്രതിഭാദരവും

മുക്കം : മുക്കം കേന്ദ്രമായി പ്രവർത്തിക്കുന്ന സംഗമം സൊസൈറ്റിയുടെ കീഴിലുള്ള മലയോര മേഖലയിലെ അയൽക്കൂട്ടങ്ങളിലെ ഭാരവാഹികളുടെ യോഗവും പ്രതിഭകളെ ആദരിക്കലും നടന്നു.

നോർത്ത് കാരശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് തിരുവമ്പാടി എം എൽ എ സി കെ കാസിം ഉദ്ഘാടനം ചെയ്തു.
ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് ജില്ല പ്രസിഡൻ്റ് ഫൈസൽ പൈങ്ങോട്ടായി മുഖ്യാതിഥിയായി.

സംഗമം മുക്കം ബ്രാഞ്ച് കൺവീനർ എം പി ജാഫർ  അധ്യക്ഷത വഹിച്ചു.

വെൽഫെയർ പാർട്ടി തിരുവമ്പാടി മണ്ഡലം പ്രസിഡൻ്റ് ഇ കെ കെ ബാവ , ഇൻഫാഖ് സൊസൈറ്റി വൈസ് ചെയർമാൻ സിപി ഹബീബ് റഹ്മാൻ, സംഗമം അയൽക്കൂട്ടം ഡയരക്റ്റർ പി ഷാഹിന , സംഗമം എക്സിക്യൂട്ടീവ് അംഗം റിൻസി ജോൺസൺ, സംഗമം ബ്രാഞ്ച് മാനേജർ പി പി മുഫീദ് ആശംസകൾ നേർന്നു.

സംഗമം ജനറൽ സെക്രട്ടറി പി കെ ശംസുദ്ദീൻ സ്വാഗതവും ട്രഷറർ കെ ടി ഹമീദ് നന്ദിയും പറഞ്ഞു.

മുക്കം നഗരസഭ കൗൺസിലർമാരായ ശഫീഖ് മാടായി, ബനൂജ , ജസീല ,കൊടിയത്തൂർ പഞ്ചായത്ത് മെമ്പർ കെ സി യൂസുഫ്, ഏരിയ പ്രസിഡൻ്റുമാരായ ഇ ബഷീർ, നസീഫ് തിരുവമ്പാടി, അസ്‌ലം ചെറുവാടി , ലിയാഖത്തലി മുറമ്പാത്തി, മജീദ് കിളിക്കോട്  എന്നിവർ സന്നിഹിതരായിരുന്നു.

ഉന്നത വിജയം കരസ്ഥമാക്കിയ സംഗമം അയൽക്കൂട്ടം അംഗങ്ങളുടെ മക്കൾ, ഫുഡ് വ്ലോഗർ റിൻസി ജോൺസൺ, മികച്ച പ്രവർത്തനങ്ങൾ സംഘടിപ്പിച്ച അയൽക്കൂട്ടങ്ങൾ എന്നിവർക്കുള്ള ഉപഹാരം എം എൽ എ വിതരണം ചെയ്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com