
തിരുവമ്പാടി:കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിൽ മഴ ശക്തമായതിനെയും റെഡ് അലേർട്ട് പ്രഖ്യാപിച്ചതിനെയും തുടർന്ന് മലബാർ റിവർ ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് നടക്കാനിരുന്ന കയാക്കിങ് മത്സരങ്ങൾ മാറ്റിവെച്ചതായി സംഘാടകർ അറിയിച്ചു.
ചാലിപ്പുഴയിലും ഇരുവഴഞ്ഞിപ്പുഴയിലും ജലനിരപ്പ് ഉയരുകയും ഒഴുക്ക് ശക്തമാവുകയും ചെയ്ത സാഹചര്യത്തിൽ മത്സരാർത്ഥികളുടെയും കാണികളുടെയും സുരക്ഷ മുൻനിർത്തിയാണ് തീരുമാനം. പ്രകൃതിപ്രതികൂലമായതിനാൽ സാഹസിക മത്സരങ്ങൾ നടത്തുന്നത് അപകടകരമാണെന്ന് അധികൃതർ വ്യക്തമാക്കി. മഴയുടെ സാഹചര്യം വിലയിരുത്തിയ ശേഷം പുതുക്കിയ മത്സരക്രമം സംഘാടകർ അറിയിക്കും



