ചെമ്പുകടവ് ഗവൺമെന്റ് യുപി ദുരിതാശ്വാസ ക്യാമ്പ് തിരുവമ്പാടി എംഎൽഎ സി കെ കാസിം സന്ദർശിച്ചു.

കോടഞ്ചേരി: പഞ്ചായത്തിലെ വെണ്ടക്കംപൊയിൽ ഉന്നതിയിലെ ഉന്നതിയിലെ25 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ച് ചെമ്പുകടവ് ഗവൺമെന്റ് യുപി സ്കൂൾ ദുരിതാശ്വാസ ക്യാമ്പ് സി കെ കാസിം എംഎൽഎ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ എന്നിവർ സന്ദർശിച്ചു ക്യാമ്പിന് പ്രവർത്തനങ്ങൾ വിലയിരുത്തി. വെണ്ടക്കുംപൊയിൽ ഉന്നതിയിലെ കുടുംബങ്ങൾക്ക് സുരക്ഷിതമായ വീടുകൾ വച്ച് നൽകാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും. ആദിവാസി കുടുംബങ്ങൾക്ക് വീടുവയ്ക്കുന്നതിനുള്ള തുകയുടെ നിയമപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാരിൽ സമർത്ഥം ചെലുത്തുമെന്നും അവരെ സുരക്ഷിതസ്ഥാനങ്ങളിൽ എത്തിക്കുമെന്നും ക്യാമ്പിലെ അന്തേവാസികൾക്ക് അദ്ദേഹം ഉറപ്പു നൽകി. തിരുവമ്പാടി എംഎൽഎയോടും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനോടും ഒപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ വൈസ് പ്രസിഡണ്ട് അലക്സ് തോമസ്. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജോബി ഇലന്തൂർ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വിൻസന്റ് വടക്കേമുറിയിൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ നാൻസി ജോഷി, സത്യൻ ചോലയിൽ,ജോബി ജോസഫ്,ജിജി എലുവാങ്കൽ ശിവദാസൻ താഴെ പാലാട്ട്, വിൽസൺ തറപ്പേൽ, കോടഞ്ചേരി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സന്തോഷ് കുമാർ ഐ പി, കോടഞ്ചേരി സ്പെഷ്യൽ വില്ലേജ് ഓഫീസർ സൗമ്യ മോൾ, വില്ലേജ് അസിസ്റ്റന്റ് മി മിറേഷ് ആനി ജോൺ, നെല്ലിപ്പോൽ വില്ലേജ് അസിസ്റ്റന്റ് വിപിൻ ചാക്കോ, ഫാദർ മരിയ പോൾ എന്നിവർ ഒപ്പമുണ്ടായിരുന്നു.



