ബേബി പെരുമാലിൽ കർഷക അവാർഡ് രാജേഷ് സിറിയക്കിന്.

തിരുവമ്പാടി: കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറിയും ഇൻഫാം ജില്ലാ പ്രസിഡന്റുമാ യിരുന്ന ബേബി പെരുമാലിയുടെ സ്മരണയ്ക്കു തിരുവമ്പാടി തി രുഹൃദയ ഫൊറോന പള്ളി ഏർപ്പെടുത്തിയ ബേബി പെരുമാലിൽ കർഷക അവാർഡിനു (25,000 രൂപ) കൂടരഞ്ഞി കുളിരാമുട്ടി മണിമലതറപ്പിൽ രാജേഷ് സിറിയക്കിനെ തിരഞ്ഞെടുത്തു. സെപ്റ്റംബർ 27ന് സേക്രഡ് ഹാർട്ട് ഫൊറോന പാരിഷ് ഡേയോട് അനുബന്ധിച്ച് കോഴി ക്കോട് അതിരൂപത ആർച്ച് ബി ഷപ് ഡോ.വർഗീസ് ചക്കാല യ്ക്കൽ കർഷക അവാർഡ് സമ്മാനിക്കും. ഫാം ടൂറിസത്തിലൂടെ മാതൃകാ കൃഷിയിടം ഒരുക്കി രാജേഷ് പഞ്ചായത്തിന്റെ യും കൃഷിഭവന്റെയും ഉത്തരവാ ദിത്ത ടൂറിസത്തിന്റെയും സഹക രണത്തോടെ ഫാം ടൂറിസം ആവി : ഷ്കരിച്ചു മാതൃകാ കൃഷിയിടം ഒരുക്കിയതാണു കർഷകനായ രാജേഷിനെ പുരസ്കാരത്തിന് അർഹനാക്കിയത്.
തെങ്ങ് മുഖ്യ വിളയായും ഇടവിളയായി കമു കും കാപ്പിയും കുരുമുളകും ഫല വൃക്ഷങ്ങളും നിറഞ്ഞു നിൽക്കു ന്ന കൃഷിയിടമാണു രാജേഷിൻ്റേത്മുരിങ്ങ, താങ്ങായി ഉപയോഗ പ്പെടുത്തിയുള്ള കുരുമുളകു കൃഷി ഇവിടത്തെ പ്രത്യേകതയാണ്. ഭാരതീയ സുഗന്ധവിള ഗവേ ഷണ കേന്ദ്രം പുറത്തിറക്കിയ കു രുമുളക് ഇനങ്ങളും തനത് നാടൻ ഇനമായ കരിമുണ്ടയും കൃഷി ചെയ്യുന്നു. ഏതാനും വർഷങ്ങളായി കാപ്പിക്കൃഷിക്കു കൂടുതൽപ്രാധാന്യം നൽകി അവയുടെ വിസ്തൃതി വർധിപ്പിച്ചു. കോഫി ബോർഡിന്റെ പരിശീലന പരിപാ ടികൾക്ക് സൗജന്യമായി സൗക ര്യം ഒരുക്കി മറ്റ് കർഷകർക്കും സഹായം നൽകുന്നു.
ജില്ലാ പഞ്ചായത്തിന്റെ കാഫ്റ്റ് ഫാം ടൂറിസം പദ്ധതിയിൽ മണിമലത്തറപ്പിൽ ഫാംഡ് എന്ന പേര് നൽകി കൃഷിയിടം അലങ്കാര മുളകൾ, ചെടികൾ എന്നിവ നട്ട് പരിപാലിച്ച് മനോഹരമാക്കി പരിശീലന പരിപാടികൾക്കായി ഫാം സ്കൂൾ സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. 10 ഏക്കർ കൃഷി യിടത്തിൽ എല്ലായിടത്തും വരു മാനം ലഭിക്കുന്ന ഉൽപന്നങ്ങൾ വളരുന്നെന്ന പ്രത്യേകതയുമു ണ്ട്. ഭാര്യ മഞ്ജു, മക്കൾ മെറിൻ, മെർലിൻ, മാതാപിതാക്കളായ സി റിയക്, ഏലിയാമ്മ എന്നിവരടങ്ങിയതാണ് രാജേഷിൻ്റെ കുടുംബം



