മുക്കം നഗരസഭയുടെ ഫണ്ട് വെട്ടിക്കുറച്ചു: യുഡിഎഫ് സർക്കാറിനെതിരെ എൽഡിഎഫ് ബഹുജന മാർച്ച്.

മുക്കം : മുക്കം നഗരസഭയുടെ പദ്ധതി ഫണ്ട് വെട്ടിക്കുറച്ച യുഡിഎഫ് സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് മുക്കം നഗരസഭയിലേക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി നഗരസഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന മാർച്ച് നടത്തി. മാർച്ച് എൽഡിഎഫ് തിരുവമ്പാടി നിയോജകമണ്ഡലം കൺവീനർ ടിഎം ജോസഫ് ഉദ്ഘാടനം ചെയ്തു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി വിശ്വനാഥൻ മോഹൻ മാസ്റ്റർ ടി കെ സാമി, ഡി വൈ എഫ് ഐ ജില്ലാ പ്രിസിഡണ്ട് ദീപു പ്രേംനാഥ് എന്നിവർ സംസാരിച്ചു.നഗരസഭ ചെയർപേഴ്സൺ അഡ്വക്കറ്റ് കെ പി ചാന്ദ്നി അധ്യക്ഷത വഹിച്ചു. കെ ടി ബിനു സ്വാഗതം ആശംസിച്ചു. കെ ടി ശ്രീധരൻ, സിഎ പ്രദീപ്കുമാർ, എൻ ചന്ദ്രൻ മാസ്റ്റർ, പിടി ബാബു ,കെപ്രജീഷ് ,നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ കൗൺസിലർമാർ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.



