LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

ഓമശ്ശേരി സോൺ സെൻ്റിനറി കോൺക്ലേവ് ഈ മാസം 14 ന്​

ഓമശ്ശേരി: സമസ്ത നൂറാം വാർഷികത്തിൻ്റെ ഭാഗമായി ഓമശ്ശേരി സോൺ സംഘടിപ്പിക്കുന്ന സെൻ്റിനറി കോൺക്ലേവ് ഈ മാസം 14-ന് വെള്ളിയാഴ്ച നടക്കും. വൈകീട്ട് 4 മണിക്ക് ഓമശ്ശേരി സുനനുൽ ഹുദ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി സമസ്ത മുശാവറ അംഗം സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. ​കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് ചടങ്ങിൽ വിഷയാവതരണം നടത്തും. പ്രൊഫ. യു.സി. അബ്ദുൽമജീദ്, സിറാജുദ്ദീൻ സഖാഫി തൃശൂർ, പി.വി. ശുഹൈബ് തുടങ്ങിയ പ്രമുഖർ പ്രസംഗിക്കും. സോണിലെ വിവിധ യൂണിറ്റുകളിൽ നിന്ന് ശേഖരിക്കുന്ന സെൻ്റിനറി നിധി കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡൻ്റ് ത്വാഹാതങ്ങൾ സഖാഫി ഏറ്റുവാങ്ങും. ടി.കെ. അബ്ദുറഹ്‌മാൻ ബാഖവി, എൻ. മുഹമ്മദലി, അഫ്സൽ കൊളാരി എന്നിവരും പരിപാടിയിൽ സംബന്ധിക്കും. ​സമ്മേളന സംഘാടനവുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ സോൺ ഇ.സി. ചെയർമാൻ ശുകൂർ സഖാഫി വെണ്ണക്കോട് അധ്യക്ഷത വഹിച്ചു. സോൺ ജനറൽ സെക്രട്ടറി ഒ.എം. ബഷീർ സഖാഫി പദ്ധതി വിശദീകരണം നടത്തി. സോൺ മുസ്‌ലിം ജമാഅത്ത് പ്രസിഡൻ്റ് സി. ഇബ്രാഹിം മുസ്‌ലിയാർ, ഒ.കെ. അബു മുസ്‌ലിയാർ, അബ്ദുറഹ്‌മാൻ പൂവമ്പ്ര എന്നിവർ സംസാരിച്ചു. ഇ.സി. ജനറൽ കൺവീനർ മജീദ് പുത്തൂർ സ്വാഗതം ആശംസിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com