മുക്കം ഗ്രെയ്സ് പാലിയേറ്റീവ് സംഘടിപ്പിച്ച ‘സല്ലാപം’: മുതിർന്ന പൗരന്മാരെ ചേർത്തുപിടിക്കൽ സമൂഹത്തിന്റെ ബാധ്യതയെന്ന് സി കെ കാസിം എം.എൽ.എ

മുക്കം: നാടിൻ്റെ പുരോഗതിക്കു വേണ്ടി ഇന്നലെകളിൽ വിയർപ്പൊഴുക്കിയ മുതിർന്ന പൗരൻമാരെ ചേർത്തു പിടിക്കേണ്ടത് സമൂഹത്തിൻ്റെ ബാധ്യതയാണെന്ന് തിരുവമ്പാടി എം എൽ എ സി കെ കാസിം പറഞ്ഞു .സംസ്ഥാന സർക്കാർ ഈയടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിക്കു കീഴിൽ വയോജന വകുപ്പ് തന്നെ രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുക്കം ഗ്രെയ്സ് പാലിയേറ്റീവ് കെയർ മുതിർന്ന പൗരന്മാർക്കായി സംഘടിപ്പിച്ച ‘സല്ലാപം’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സന്തോഷത്തിൻ്റെ താക്കോൽ അവനവൻ്റെ കയ്യിലാണെന്നും വിനയം, വിജ്ഞാനം, വിനോദം, സൗഹൃദം, വ്യായാമം തുടങ്ങിയവയിലൂടെ സന്തോഷത്തിനുള്ള വഴി സ്വന്തമായി കണ്ടെത്തണമെന്നും ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ ഡോ.എം എൻ കാരശേരി പറഞ്ഞു. ഡോ. നാണു നെല്ലിയോറ വയോധികരുമായി സംവദിച്ചു. ഗ്രെയ്സ് ചെയർമാൻ പി കെ ശരീഫുദ്ദീൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ.ശരീഫുദ്ദീൻ സ്വാഗതവും വൈസ് ചെയർമാൻ ഇ അശ്റഫ് കുളിമാട് നന്ദിയും പറഞ്ഞു. മുപ്പത് ക്ലസ്റ്ററുകളിൽ നിന്നായി ഇരുന്നൂറോളം പേർ പങ്കെടുത്തു.റഹീം വടക്കെയിൽ, ദാവൂദ് കക്കാട്, ശഫീഖ് ചേന്ദമംഗല്ലൂർ തുടങ്ങിയവർ കലാപരിപാടികൾ നയിച്ചു. ഗഫൂർ പൂളപ്പൊയിൽ, സുബൈർ കറുത്തപറമ്പ്, മുസ്തഫ വല്ലത്തായ്പാറ, തുഫൈൽ നേതൃത്വം നൽകിമുക്കം: നാടിൻ്റെ പുരോഗതിക്കു വേണ്ടി ഇന്നലെകളിൽ വിയർപ്പൊഴുക്കിയ മുതിർന്ന പൗരൻമാരെ ചേർത്തു പിടിക്കേണ്ടത് സമൂഹത്തിൻ്റെ ബാധ്യതയാണെന്ന് തിരുവമ്പാടി എം എൽ എ സി കെ കാസിം പറഞ്ഞു .സംസ്ഥാന സർക്കാർ ഈയടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിക്കു കീഴിൽ വയോജന വകുപ്പ് തന്നെ രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുക്കം ഗ്രെയ്സ് പാലിയേറ്റീവ് കെയർ മുതിർന്ന പൗരന്മാർക്കായി സംഘടിപ്പിച്ച ‘സല്ലാപം’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സന്തോഷത്തിൻ്റെ താക്കോൽ അവനവൻ്റെ കയ്യിലാണെന്നും വിനയം, വിജ്ഞാനം, വിനോദം, സൗഹൃദം, വ്യായാമം തുടങ്ങിയവയിലൂടെ സന്തോഷത്തിനുള്ള വഴി സ്വന്തമായി കണ്ടെത്തണമെന്നും ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ ഡോ.എം എൻ കാരശേരി പറഞ്ഞു. ഡോ. നാണു നെല്ലിയോറ വയോധികരുമായി സംവദിച്ചു. ഗ്രെയ്സ് ചെയർമാൻ പി കെ ശരീഫുദ്ദീൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ.ശരീഫുദ്ദീൻ സ്വാഗതവും വൈസ് ചെയർമാൻ ഇ അശ്റഫ് കുളിമാട് നന്ദിയും പറഞ്ഞു. മുപ്പത് ക്ലസ്റ്ററുകളിൽ നിന്നായി ഇരുന്നൂറോളം പേർ പങ്കെടുത്തു.റഹീം വടക്കെയിൽ, ദാവൂദ് കക്കാട്, ശഫീഖ് ചേന്ദമംഗല്ലൂർ തുടങ്ങിയവർ കലാപരിപാടികൾ നയിച്ചു. ഗഫൂർ പൂളപ്പൊയിൽ, സുബൈർ കറുത്തപറമ്പ്, മുസ്തഫ വല്ലത്തായ്പാറ, തുഫൈൽ നേതൃത്വം നൽകി



