KERALA NEWS

വ്യാജ CAPTCHA വഴി പണം തട്ടുന്ന ‘ClickFix’ സൈബർ ആക്രമണം: ജാഗ്രതാ നിർദ്ദേശവുമായി കേരള പോലീസ്

തിരുവനന്തപുരം: ഇൻ്റർനെറ്റ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് ‘ClickFix’ എന്ന പേരിൽ പുതിയ സൈബർ തട്ടിപ്പ് വ്യാപിപ്പിക്കുന്നതായി കേരള പോലീസിൻ്റെ മുന്നറിയിപ്പ്. വ്യാജ CAPTCHA വെരിഫിക്കേഷൻ വഴി വ്യക്തിഗത വിവരങ്ങളും പാസ്‌വേഡുകളും ചോർത്തി പണം തട്ടാനാണ് സൈബർ കുറ്റവാളികൾ ശ്രമിക്കുന്നത്.

തട്ടിപ്പ് രീതി ഇങ്ങനെ:
ചില വെബ്‌സൈറ്റുകൾ സന്ദർശിക്കുമ്പോൾ CAPTCHA പരിശോധന പൂർത്തിയാക്കിയ ശേഷം വ്യാജമായ ഒരു ഡയലോഗ് ബോക്സ് തെളിഞ്ഞുവരുന്നു. ഇതിൽ നൽകിയിരിക്കുന്ന വഴിതെറ്റിക്കുന്ന നിർദ്ദേശങ്ങൾ ഉപയോക്താവ് പിന്തുടരുന്നതോടെ സിസ്റ്റം ഹാക്ക് ചെയ്യപ്പെടുന്നു.
ഇതിലൂടെ കമ്പ്യൂട്ടറിലെ ഓൺ ലൈൻ ബാങ്കിംഗ് പാസ്‌വേഡുകൾ, ഇമെയിൽ അക്കൗണ്ടുകൾ, ബ്രൗസറിൽ സേവ് ചെയ്തിരിക്കുന്ന സോഷ്യൽ മീഡിയ പാസ്‌വേഡുകൾ എന്നിവ കുറ്റവാളികൾ കൈക്കലാക്കുന്നു. തുടർന്ന് ഈ ഡാറ്റ ലോക്ക് ചെയ്യുകയും അൺലോക്ക് ചെയ്യുന്നതിനായി പണം ആവശ്യപ്പെടുകയുമാണ് ഇവരുടെ രീതി.

ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ:
അംഗീകൃത വെബ്‌സൈറ്റുകളൊന്നും CAPTCHA പരിശോധനയുടെ ഭാഗമായി PowerShell അല്ലെങ്കിൽ Command Prompt കമാൻഡുകൾ പ്രവർത്തിപ്പിക്കാനോ ഫയലുകൾ ഡൗൺലോഡ് ചെയ്യാനോ സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യാനോ ആവശ്യപ്പെടാറില്ല.
മാൽവെയർ ബാധിച്ചതായി സംശയം തോന്നിയാൽ ഉടൻ തന്നെ WiFi അല്ലെങ്കിൽ LAN കണക്ഷൻ വിച്ഛേദിച്ച് ഉപകരണം ഇൻ്റർനെറ്റിൽ നിന്ന് വേർപെടുത്തുക.
സംശയാസ്പദമായ ഫയലുകൾ മറ്റ് കമ്പ്യൂട്ടറുകളിലേക്കോ മൊബൈൽ ഫോണുകളിലേക്കോ കൈമാറരുത്.
ബാധിക്കപ്പെട്ട ഉപകരണം സുരക്ഷിതമാക്കാൻ അടുത്തുള്ള സൈബർ പോലീസ് സ്റ്റേഷനിൽ എത്തിക്കുക.
ഓൺലൈൻ തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന പോർട്ടൽ വഴിയോ പരാതി നൽകേണ്ടതാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com