
മുക്കം : കുമാരനെല്ലൂർ ഗവ. എൽ പി സ്‌കൂൾ ശതാബ്‌ദി ആഘോഷ (‘ശതാരവ്’) ധന സമാഹരണം പ്രശസ്ത വ്ലോഗറും പ്രവാസി വ്യവസായിയുമായ ശരീഫ് ഉമ്മിണിയിൽ അര ലക്ഷം രൂപ സംഭാവന നൽകി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംഘാടക സമിതി ചെയർമാനും വാർഡ് മെമ്പറുമായ ശ്രീ. മുഷീർ പട്ടാംകുന്നൻ, സ്കൂൾ പ്രധാനാധ്യാപകനും ജനറൽ കൺവീനറുമായ ജുമാൻ ടി.കെ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷക്കീബ് കീലത്ത്, കായിക മത്സരങ്ങൾ കമ്മിറ്റി ചെയർമാൻ സലീം വെള്ളലശ്ശേരി എന്നിവർ പങ്കെടുത്തു.ആറ് മാസക്കാലം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളും മത്സരങ്ങളും ശ്രദ്ധേയമായ വിദ്യാഭ്യാസ- സേവന പദ്ധതികളുമാണ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്. ശതാബ്ദിയാഘോഷത്തിൻ്റെ ഉപഹാരമായി സി കെ കാസിം എം എൽ എ ആധുനിക കെട്ടിടം നിർമിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഓണാഘോഷത്തിൻ്റെ ഭാഗമായി വെള്ളിയാഴ്ച ആയിരം പേർക്ക് സദ്യ, മെഗാ തിരുവാതിര, കമ്പവലി, ഓണക്കളികൾ, സമ്മാനദാനം തുടങ്ങിയവ നടക്കും. ചടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് ജി അബ്‌ദുൽ അക്ബർ ഉദ്ഘാടനം ചെയ്യും. വാർഡ് മെമ്പർ മുസീർ പട്ടാംകുന്നൻ അധ്യക്ഷത വഹിക്കും. മികച്ച കർഷകനുള്ള പഞ്ചായത്ത് ഏർപ്പെടുത്തിയ അവാർഡ് കരസ്ഥമാക്കിയ മമ്മദ് പുളിക്കലിനെ ആദരിക്കും.ഫോട്ടോ:കുമാരനെല്ലൂർ ഗവ. എൽ പി സ്‌കൂൾ ശതാബ്‌ദി ആഘോഷ (‘ശതാരവ്’) ധന സമാഹരണം പ്രശസ്ത വ്ലോഗറും പ്രവാസി വ്യവസായിയുമായ ശരീഫ് ഉമ്മിണിയിൽ അര ലക്ഷം രൂപ സംഭാവന നൽകി ഉദ്ഘാടനം ചെയ്യുന്നു.



