MUKKAMNews

കൊടിയത്തൂർ സഹകരണ ബാങ്കിന്റെ ഓണ ചന്ത പന്നിക്കോട് ആരംഭിച്ചു

കൊടിയത്തൂർ:കേരള സർക്കാരിന്റെ സഹകരണസംഘങ്ങൾ വഴിയുള്ള കൊടിയത്തൂർ സഹകരണ ബാങ്കിന്റെ ഓണ ചന്ത ഇന്ന് രാവിലെ പന്നിക്കോട് ഉദ്ഘാടനം ചെയ്തു.വിലക്കയറ്റം പിടിച്ച് നിർത്താൻ 1600 ചന്തകളാണ് സഹകര സംഘങ്ങൾ മുഖേന ആരംഭിക്കുന്നത്.

മാവേലി സ്റ്റോറുകൾ വഴിയുള്ള ചന്തകളും, റേഷൻ ഷോപ്പുകൾ വഴിയുള്ള സാധാരണയുള്ള ഭക്ഷ്യ വിതരണവും കേരളത്തിലെ എല്ലാ കുടുബങ്ങൾക്കും പതിനാല് ഇനങ്ങൾ അടങ്ങിയ ഭക്ഷ്യ കിറ്റ് വിതരണവും നടക്കുന്നുണ്ട്.

പരിപാടിയിൽ തിരുവമ്പാടി സിപിഐഎം ഏരിയ സെക്രട്ടറി വി.കെ വിനോദ്,ബാങ്ക് വൈസ് പ്രസിഡന്റ് സന്തോഷ് സെബാസ്റ്റ്യൻ, ഡയറക്ടർമാരായ നിസാർ ബാബു , മമ്മദ് കുട്ടി കുറുവാടങ്ങൽ , കബീർ എ പി ,ഷൈജു ഇളയിടത്തൊടി ,അബ്ദുൽ ജലാൽ ,ഷാജു പ്ലാത്തോട്ടം,നൂർജഹാൻ എ പി,അൽഫോൻസ ബിജു , സെകട്ടറി കെ ബാബു എന്നിവർ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com