LOCAL NEWS

തിരുവമ്പാടിയിൽ ‘ഓണ സമൃദ്ധി 2026’ കർഷക ചന്തയ്ക്ക് തുടക്കമായി


തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തും കേരള കൃഷി വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഓണ സമൃദ്ധി 2026’ കർഷക ചന്തയ്ക്ക് തുടക്കമായി. തിരുവമ്പാടി ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ സി.കെ. കാസിം കർഷക ചന്തയുടെ ഉദ്ഘാടനം നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് അധ്യക്ഷത വഹിച്ചു.
കർഷക ചന്തയിലെ ആദ്യ വില്പന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത പാറപുറത്ത് നിർവഹിച്ചു. ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനോജ് വാഴപ്പറമ്പിൽ, പഞ്ചായത്ത് അംഗങ്ങളായ മറിയാമ്മ വർക്കി, ശിവൻ എന്നിവരും മോയിൻ കാവുങ്കൽ, ജോയ് മ്ലാകുഴി, സുന്ദരൻ പ്രണവം, ഗോപിലാൽ എന്നിവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കർഷകർ നേരിട്ട് എത്തിക്കുന്ന വിഷരഹിതമായ നാടൻ കാർഷിക വിഭവങ്ങളാലും വിവിധ മൂല്യ വർധിത ഉൽപ്പന്നങ്ങളാലും സമൃദ്ധമാണ് ഈ വർഷത്തെ ഓണച്ചന്ത. പൊതുജനങ്ങൾക്ക് ന്യായവിലയിൽ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക എന്നതാണ് ചന്തയിലൂടെ ലക്ഷ്യമിടുന്നത്.
കൃഷി ഓഫീസർ മുഹമ്മദ് ഫാസിൽ ചടങ്ങിൽ സ്വാഗതവും വാർഡ് മെമ്പർ സോണി മണ്ഡപത്തിൽ നന്ദിയും പ്രകാശിപ്പിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com