കോഴിക്കോട് എസ്.പി.സി കേഡറ്റുകൾക്കായി ലഹരിവിരുദ്ധ പരിശീലന പരിപാടി സംഘടിപ്പിച്ചു.

കോഴിക്കോട്: ഐ.എം.എ കോഴിക്കോട് ബ്രാഞ്ചും സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) കോഴിക്കോട് സിറ്റിയും സംയുക്തമായി ലഹരി ദുരുപയോഗത്തിനെതിരെ ‘THE NARCO HUNT & TOOFAN CARE’ എന്ന പേരിൽ പരിശീലന പരിപാടി (TOT Programme on Drug Abuse) സംഘടിപ്പിച്ചു. കോഴിക്കോട് ഐ.എം.എ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ നഗരത്തിലെ 36 സ്കൂളുകളിൽ നിന്നായി തിരഞ്ഞെടുത്ത 100 കുട്ടികൾ പങ്കെടുത്തു.
പരിപാടിയുടെ ഉദ്ഘാടനം കോഴിക്കോട് സിറ്റി ഡി.സി.പി പദം സിംഗ് നിർവ്വഹിച്ചു. ഐ.എം.എ കോഴിക്കോട് ബ്രാഞ്ച് പ്രസിഡന്റ് ഡോ. സന്ധ്യ കുറുപ്പ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോഴിക്കോട് സിറ്റി പോലീസ് എ.ഡി.എൻ.ഒ (എസ്.പി.സി പ്രോജക്ട്) മഹേഷ് ബാബു പി.കെ സ്വാഗതം ആശംസിച്ചു.
ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ. റോയ് ആർ. ചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. അഡീഷണൽ എസ്.പി സുനിൽ കുമാർ എ, കോഴിക്കോട് ഡി.എം.ഒ ഡോ. സരിതകുമാരി, ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി എഡിറ്റർ ഡോ. രാജ്മോഹൻ വി, ഐ.എ.പി കോഴിക്കോട് സെക്രട്ടറി ഡോ. സജ്ന സയീദ്, വിമ (WIMA) കോഴിക്കോട് ചെയർപേഴ്സൺ ഡോ. ലജിന എ എന്നിവർ ചടങ്ങിൽ സംസാരിച്ചു.



