Uncategorized
തിരുവനന്തപുരം: കേരളത്തില്‍ നിന്നും കാനഡയിലെ ന്യൂ ഫോണ്ട്ലന്‍ഡ് & ലാബ്രഡോര്‍ പ്രവിശ്യയിലേയ്ക്കുളള നഴ്സിംങ് റിക്രൂട്ട്മെന്റിന് സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായ നോര്‍ക്ക റൂട്ട്സ് അല്ലാതെ മറ്റാരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ ഹെൽത്ത് സർവീസസ് (NLHS)അറിയിച്ചു.
തൊഴില്‍ വാദ്ഗാനം ചെയ്ത് സ്വകാര്യ ഏജന്‍സികളും വ്യക്തികളും ഉദ്യോഗാര്‍ത്ഥികളെ സമീപിക്കുന്നതും പണം ഈടാക്കുന്നതും ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്നാണ് ജാഗ്രതാ നിര്‍ദ്ദേശം.കാനഡ റിക്രൂട്ട്മെന്റിന് ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ ഹെൽത്ത് സർവീസസോ, നോര്‍ക്ക റൂട്ട്സോ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഫീസ് ഈടാക്കുന്നില്ല. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കഷന്‍, അഭിമുഖം, അവശ്യമായ യോഗ്യതകള്‍ എന്നിവ പരിഗണിച്ച് കര്‍ശനമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. കേരളത്തില്‍ സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് അല്ലാതെ മറ്റൊരു ഏജന്‍സിയേയോ വ്യക്തികളേയോ കാനഡ റിക്രൂട്ട്മെന്റിനായി എന്‍.എല്‍.എച്ച്.എസ് ചുമതലപ്പെടുത്തിയിട്ടില്ല.



