
ഓമശ്ശേരി: പണ്ഡിതനും വെണ്ണക്കോട് ഹിദായത്തുൽ ഇസ്‌ലാം സുന്നി മദ്‌റസ അധ്യാപകനുമായ അമ്പലക്കണ്ടി ആരങ്കോട് എ.കെ. മുഹമ്മദ് ദാരിമി (61) നിര്യാതനായി.
ഭാര്യ: കബീറത്ത്.
മക്കൾ: സിറാജ് ഓമശ്ശേരി, സ്വലാഹുദ്ദീൻ, സൈനബ ഷബിൻ, ബുഹൈജ.
മരുമക്കൾ: ഇൻഷിറ മുട്ടാഞ്ചേരി, ഫസ്‌ന വെണ്ണക്കോട്, ശഫീഖ് ഓമശ്ശേരി (സഊദി), മുനീഫ് തെച്ച്യാട് (ഒമാൻ).
സഹോദരങ്ങൾ: മറിയം, നഫീസ, ആയിഷ, സുലൈഖ, സുഹ്റ, ഹാരിസ്, സബീല.
ദീർഘകാലം പ്രവാസിയായിരുന്നു. വടകര, പെരിങ്ങളം, ചേന്ദമംഗല്ലൂർ എന്നിവിടങ്ങളിൽ മുദരിസായും മുടൂർ ബൈത്തുന്നൂർ മദ്‌റസ, കൊടുവള്ളി മദ്‌റസ, തെച്ച്യാട് അൽ ഇർഷാദ് എന്നിവിടങ്ങളിൽ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.കേരള മുസ്‌ലിം ജമാഅത്ത് മുണ്ടുപാറ യൂണിറ്റ് വൈസ് പ്രസിഡണ്ടാണ്.
ഖബറടക്കം ഇന്ന് (10.09.2026 വ്യാഴം) രാവിലെ 11 മണിക്ക് അമ്പലക്കണ്ടി പുതിയോത്ത് ജുമാ മസ്ജിദിൽ.



