LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

എൻ എം എം എസ് പരിശീലനത്തിന് തിരുവമ്പാടി മണ്ഡലത്തിൽ ഇന്ന് തുടക്കം.

മുക്കം: തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് സി.കെ കാസിം എം എൽ എ യുടെ മത്സര പരീക്ഷ പരിശീലനത്തിന് ഇന്ന് തുടക്കമാവും.
എം എൽ എ നടപ്പിലാക്കുന്ന ട്രീ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് മണ്ഡലത്തിലെ മുഴുവൻ ഹൈസ്കൂളുകളിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് എൻ എം എം എസ് പരിശീലനം നൽകുന്നത്. സെപ്റ്റംബർ 10ന് വ്യാഴാഴ്ച (ഇന്ന്) നടക്കുന്ന സ്കൂൾതല യോഗ്യത പരീക്ഷയിലും സെപ്റ്റംബർ 12ന് നടക്കുന്ന മണ്ഡലം തല കേന്ദ്രീകൃത യോഗ്യത പരീക്ഷയിലും നിശ്ചിത ശതമാനം മാർക്ക് നേടുന്നവർക്കായിരിക്കും തുടർ പരിശീലനത്തിൽ പങ്കെടുക്കാൻ അർഹതയുണ്ടാവുക. എസ് സി , എസ്.ടി വിഭാഗക്കാർക്ക് മാർക്കിൽ നിശ്ചിത ഇളവ് ഉണ്ടായിരിക്കും.

തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് ഓൺലൈനായി ഓഫ് ലൈൻ ആയും പരിശീലനം നൽകും .വിവിധ മേഖലകളിലെ കഴിവുറ്റ പരിശീലകരാണ് പരിശീലനത്തിന് നേതൃത്വം നൽകുക.
കുട്ടികളുടെ നിരന്തര പഠനം ഉറപ്പുവരുത്തുന്നതിനായി വ്യക്തിഗത മെൻഡറിങ്, ഗ്രൂപ്പ് ലേണിംഗ്, നിരന്തര മൂല്യനിർണയം എന്നിവയും നടത്തും. പഠിക്കാൻ ആവശ്യമായ സ്റ്റഡി മെറ്റീരിയലുകളും സൗജന്യമായി വിതരണം ചെയ്യും. പരിശീലനം പൂർത്തിയാക്കുന്ന കുട്ടികൾക്ക് തുടർന്നുവരുന്ന മത്സര പരീക്ഷകളിലും പങ്കെടുക്കുന്നതിന് ആവശ്യമായ പരിശീലനം നൽകും . സംസ്ഥാനതലത്തിലും ദേശീയതലത്തിലും നടത്തുന്ന പരീക്ഷകളിൽ തുടർ വർഷങ്ങളിലും കുട്ടികളെ പ്രാപ്തരാക്കുന്ന രീതിയിൽ  ആവശ്യമായ പരിശീലനങ്ങളും ഈ പദ്ധതിയുടെ ഭാഗമായി നൽകുന്നുണ്ട് . മുഴുവൻ സ്കൂളുകളിൽ നിന്നും നിശ്ചിത ശതമാനം മാർക്ക് നേടിയ കുട്ടികളെ തെരഞ്ഞെടുക്കുന്നതിലൂടെ മണ്ഡലത്തിലെ മുഴുവൻ സ്കൂളുകളുടെയും പങ്കാളിത്തം ഉറപ്പു വരുത്താനും സാധിക്കും. ഒന്നാം ഘട്ട പദ്ധതിയുടെ വിശദീകരണത്തിനായി പ്രധാനാധ്യാപകർക്കും സ്കൂൾ കോ-ഓഡിനേറ്റർമാർക്കുമായി നടത്തിയ ഓൺലൈൻ സംഗമം എം.എൽ.എ സി.കെ കാസിം ഉദ്ഘാടനം ചെയ്തു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com