അന്തരിച്ച സൈനികൻ മിദ്ലാജിന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു; സംസ്കാരം ഇന്ന് സൈനിക ബഹുമതികളോടെ

മുക്കം: കഴിഞ്ഞ ദിവസം ഹൃദയസ്തംഭനം മൂലം ഭോപ്പാലിൽ അന്തരിച്ച സൈനികൻ മിദ്ലാജിന്റെ മൃതദേഹം വിലാപയാത്രയായി ജന്മനാട്ടിലെത്തിച്ചു. വിമാനമാർഗ്ഗം കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം പ്രത്യേക ആംബുലൻസിലാണ് ജന്മനാട്ടിലേക്ക് കൊണ്ടുവന്നത്.സൈനിക അകമ്പടിയിലെത്തിയ ഭൗതികശരീരം വഹിച്ചു കൊണ്ടുള്ള ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ നെല്ലിക്കാപറമ്പിൽ കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൾ അക്ബറിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് സ്വീകരിച്ച് വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്റെ മുക്കം, എന്റെ നെല്ലിക്കാപറമ്പ് സന്നദ്ധ സേനാംഗങ്ങളും നിരവധി നാട്ടുകാരും ഇരുചക്രവാഹനങ്ങളിലും മറ്റും വിലാപയാത്രയെ അനുഗമിച്ച് കാരമൂലയിലുള്ള വീട്ടിലേക്ക് മൃതദേഹമെത്തിച്ചു. വഴിനീളെ കാത്തിരുന്ന നിരവധിപേർ സൈനികന് അന്ത്യോപചാരം അർപ്പിച്ചു. സംസ്‌കാരം സൈനിക ബഹുമതികളോടെ ഇന്ന് (വ്യാഴം) നടക്കും



