kozhikodeLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

എസ്എസ്എഫ് സെൻ്റിനറി വൊയേജിന് തുടക്കമായി

കോഴിക്കോട് : എസ്എസ്എഫ് കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സെന്റിനറി വൊയേജിന് തുടക്കമായി. സമസ്ത സെന്റിനറിയുടെ ഭാഗമായി വരുന്ന ഞായറാഴ്ച വരക്കലിൽ നടക്കുന്ന ‘ആശയ സഞ്ചാരം’ ഇസ്സ കോഡ് ജില്ലാ റാലിയുടെ പ്രചാരണാർത്ഥമാണ് സെന്റിനറി വൊയേജ് സംഘടിപ്പിച്ചത്. ആദ്യ ദിവസമായ ഇന്നലെ നരിക്കുനി, പൂനൂർ, താമരശ്ശേരി, ഓമശ്ശേരി, മുക്കം എന്നീ ഡിവിഷനുകളിലാണ് സെന്റിനറി വൊയേജ് പര്യടനം നടത്തിയത് .
സമസ്ത കേന്ദ്ര മുശാവറ അംഗം വിപിഎം ഫൈസി വില്യാപ്പള്ളി മടവൂർ സിഎം മഖാമിൽ വെച്ച് സെന്റിനറി വൊയേജ് ഫ്ലാഗ് ഓഫ് ചെയ്തു. എസ് എസ് എഫ് ജില്ലാ പ്രസിഡൻറ് ശാദിൽ നൂറാനി ചെറുവാടി പതാക ഏറ്റുവാങ്ങി.
വിവിധ കേന്ദ്രങ്ങളിൽ എസ് വൈ എസ് സംസ്ഥാന പ്രസിഡൻ്റ് ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, സിപി ഷഫീഖ് ബുഖാരി, ഹനീഫ മാസ്റ്റർ കോരങ്ങാട്, എകെ മുഹമ്മദ് സഖാഫി, ഇബ്രാഹിം മുസ്ലിയാർ, റസാഖ് സഖാഫി, മജീദ് പുത്തൂർ തുടങ്ങിയവർ വൊയേജിനെ അഭിസംബോധന ചെയ്തു.
യാസീൻ ഫവാസ്, ഇർഷാദ് സഖാഫി എരമംഗലം, ആഷിക് സഖാഫി കാന്തപുരം, സക്കിയുദ്ദീൻ അഹ്സനി നടമ്മൽ പൊയിൽ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സന്ദേശ പ്രഭാഷണം നടത്തി.
ഓരോ ഡിവിഷന്‍ കേന്ദ്രങ്ങളിലും ഡിവിഷനിലെ ഇസ്സ കോഡ് അംഗങ്ങൾ അണിനിരന്ന റാലിയും നടന്നു.
ഡിവിഷൻ കേന്ദ്രങ്ങളില്‍ സമസ്ത, കേരള മുസ്്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് നേതാക്കള്‍ ചേർന്ന് യാത്ര സംഘത്തെ സ്വീകരിച്ചു.
രണ്ടാം ദിവസമായ ഇന്ന് (ഞായര്‍) രാവിലെ 8.30ന് കാന്തപുരം എ പി മുഹമ്മദ് മുസ്്‌ലിയാര്‍ മഖാം സിയാറത്തോടെയാണ് സെന്റിനറി വോയേജ് പുനരാരംഭിക്കുന്നത്. തുടര്‍ന്ന്, കൊടുവള്ളി ബിലാല്‍ സെന്ററില്‍ ഇസ്സ കോഡ് സംഗമം നടക്കും. കുന്ദമംഗലം ഡിവിഷന്‍ സംഗമം മര്‍കസിൽ രാവിലെ 10.30നും മാവൂര്‍ ഡിവിഷന്‍ സംഗമം പൂവാട്ടുപറമ്പ് ജീലാനി സെന്റര്‍റില്‍ ഉച്ചയ്ക്ക് 2നും ഫറോക്ക് ഡിവിഷന്‍ സംഗമം മാത്തറ കമ്മ്യൂണിറ്റി ഹാളില്‍ വൈകിട്ട് 4നും നടക്കും.
വൈകിട്ട് 6ന് സ്റ്റേഡിയം മസ്ജിദില്‍ നടക്കുന്ന കോഴിക്കോട് ഡിവിഷന്‍ ഇസ്സ കോഡ് സംഗമത്തോടെയാണ് സെന്റിനറി വോയേജ് സമാപിക്കുന്നത്.
ജില്ലാ ഭാരവാഹികളായ ഷുഹൈബ് സി വി കുണ്ടുങ്ങൽ, സയ്യിദ് ജാബിർ സഖാഫി കായലം,ഫായിസ് എം എംപറമ്പ്, റാഷിദ് ഇ കെ കളരാന്തിരി, അൽഫാസ് ഒളവണ്ണ, റാഷിദ് ബിപി ഇരിങ്ങല്ലൂർ, സ്വലാഹുദ്ദീൻ സഖാഫി പുള്ളാവൂർ, ആദിൽ മുബാറക്ക് പൊക്കുന്ന്, മൻസൂർ സഖാഫി പരപ്പൻപൊയിൽ, അബ്ബാസ് കാന്തപുരം, അഷ്റഫ് ചെറുവാടി നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com