ഓമശ്ശേരി കേന്ദ്രീകരിച്ച് പുതിയ പോലീസ് സ്റ്റേഷൻ;
ആവശ്യം ശക്തം.

ഓമശ്ശേരി: ഓമശ്ശേരി ടൗണിലെയും സമീപ പ്രദേശങ്ങളിലെയും ക്രമസമാധാന പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിന് ഓമശ്ശേരി കേന്ദ്രീകരിച്ച് പുതിയ പോലീസ് സ്റ്റേഷൻ അനുവദിക്കണമെന്ന് കാസിനോ ജൂനിയേഴ്സ് യോഗം ആവശ്യപ്പെട്ടു.നിലവിൽ ക്രമസമാധാന പാലനത്തിനായി കിലോമീറ്ററുകൾ അകലെയുള്ള സ്റ്റേഷനുകളെയാണ് ആശ്രയിക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ പോലീസ് എത്തുമ്പോഴേക്കും ഏറെ സമയനഷ്ടം സംഭവിക്കുന്നത് പ്രദേശവാസികൾക്ക് വലിയ പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി.
ഓമശ്ശേരി പഞ്ചായത്തും അതിന്റെ സമീപ പ്രദേശങ്ങളും പ്രധാനമായും കൊടുവള്ളി, മുക്കം, കോടഞ്ചേരി എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലാണ് വരുന്നത്.
ഓമശ്ശേരി ടൗണിലും പരിസരങ്ങളിലും അടിയന്തര സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ സമീപ സ്റ്റേഷനുകളിൽ നിന്ന് പോലീസ് എത്തേണ്ടി വരുന്നത് പ്രാദേശികമായി സമയനഷ്ടത്തിന് കാരണമാകാറുണ്ട്. അതിനാൽ ഓമശ്ശേരി കേന്ദ്രീകരിച്ച് പുതിയ പോലീസ് സ്റ്റേഷൻ വേണം അല്ലെങ്കിൽ പോലീസ് എയ്ഡ് പോസ്റ്റ് ശക്തമാക്കണം എന്ന ആവശ്യം നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ഭാഗത്തുനിന്ന് ശക്തമാണ്.
യോഗത്തിൽ വി. കെ. രാജീവ്,ഹമീദ് വി. പി,ലത്തീഫ് കെ,സലീം ടി. സി,ജാഫർ വി. പി,നൗഷാദ്,ഇസ്മയിൽ വി പി സംബന്ധിച്ചു.



