LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

തേൻപാറയിൽ കാട്ടാന ശല്യം രൂക്ഷം

തിരുവമ്പാടി : ആനക്കാംപൊയിൽ തേൻപാറ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ രാത്രിയിൽ തേൻപാറ മഠത്തിൽ സിബി ജോസഫിന്റെ വീടിന് സമീപമെത്തിയ കാട്ടാന തൊടിയിലെ വാഴ, കവുങ്ങിൻ തൈകൾ ഉൾപ്പെടെയുള്ള കൃഷികൾ നശിപ്പിച്ചു.

ജനവാസ മേഖലകളിൽ വന്യമൃഗ ശല്യം തുടർച്ചയായി വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു.

കാട്ടാന നാശനഷ്ടം വരുത്തിയ സിബി ജോസഫിന്റെ വീട് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഗിരീഷ് തേവള്ളി, ജില്ലാ സെക്രട്ടറി രാജേന്ദ്രൻ കുളങ്ങര, മണ്ഡലം ജനറൽ സെക്രട്ടറി പ്രജീഷ് പൂക്കാട്ട്, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് പി.ജെ. തങ്കച്ചൻ മാസ്റ്റർ എന്നിവർ സന്ദർശിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com