കോടഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നു

കോടഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ SSLC ,PLUS TWO ,CBSE പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആറാം തിയ്യതി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മരിയൻ ഓഡിറ്റോറിയത്തിൽ വെച്ച് അനുമോദിക്കുന്നു,
അനുമോദന യോഗത്തിൽ തിരുവമ്പാടി സബ് ഇൻസ്പെക്ടർ രമ്യ .ഇ.കെ , സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് നിയാസ് പോല , ഐ ഐ ടി മദ്രാസ് റിസർച്ച് സ്കോളർ ജലാലുദ്ദീൻ വി.കെ എന്നിവർ അതിഥികളായി പങ്കെടുക്കുന്നു.
അനുമോദന യോഗത്തിൽ കുട്ടികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് ,മോട്ടിവേഷൻ ക്ലാസ് എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.യോഗത്തിൽ വെച്ച് SSLC ,PLUS TWO പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കുന്നതിന് വേണ്ടി പിന്നണിയിൽ പ്രവർത്തിച്ച കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഹൈസ്ക്കൂളുകളെയും ഹയർ സെക്കണ്ടറി സ്ക്കൂളുകളെയും ആദരിക്കുന്നു.



