LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

ഓപറേഷൻ തൂഫാൻ ദി നാർകോഹണ്ട് ക്യാംപയിൻ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

തിരുവമ്പാടി : മയക്കുമരുന്ന് വിതരണ ശ്യംഖലയെ കൃത്യമായിതിരിച്ചറിഞ്ഞ് വിതരണക്കാർ, ഉപയോഗിക്കുന്നവർ, വിതരണ, ഉപയോഗ സ്‌ഥലങ്ങൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ യഥാസമയം എക്സൈസ്, പോലിസ് അധികാരികൾ എന്നിവർക്ക് എത്തിച്ച് ലഹരിക്കണ്ണികളെ തകർക്കുകയാണ് പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. കുടുംബശ്രീ, ആശാപ്രവർത്തകർ, ഹരിത കർമ്മസേന, മറ്റ് യുവജന സന്നദ്ധ സംഘടനകൾ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് വാർഡ് തലത്തിൽ ശരാശരി 10 തൂഫാൻ വളണ്ടിയർ മാരെ കണ്ടെത്തി ലഹരി പ്രതിരോധ പ്രവർതനങ്ങൾ ശക്തമാക്കാനും ഇത് കൊണ്ട് ഉദ്ദേശിക്കുന്നു. ഈ കാര്യത്തിന് മാത്രമായി പ്രത്യേക തൂഫാൻ ഗ്രാമസഭകളും സംഘടിപ്പിക്കും. ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ ശ്രീ.സി.കെ. കാസിം തൂഫാൻ ഫ്ലാഗ് ഓഫ് നടത്തിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്. ശ്രീ. ജിതിൻ പല്ലാട്ട് അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ശ്രീ. ബിജു താന്നിക്കാകുഴി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസി. ശ്രീമതി അജിത പി.ആർ, അസി സെക്രട്ടറി ശ്രീ.ബൈജു തോമസ്, ക്ഷേമകാര്യ സ്‌റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.ബിന്ദു ജോൺസൺ , CDS ചെയർപെഴ്സൺ റംല ചോലക്കൽ പഞ്ചായത്തംഗങ്ങളായ . സരസ്വതി , മറിയാമ്മ വർക്കി, സ്‌മിത ബാബു, റിനി കെ.ബി, ശ്രീമതി. ഇ.കെ രമ്യ തിരുവമ്പാടി പോലീസ് എസ്.എച്ച്.ഒ  തുടങ്ങിയവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ, പോലീസ് പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com