KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

കോടഞ്ചേരിയിൽ സി.എച്ച്. സെന്ററിന് തുടക്കം.

കോടഞ്ചേരി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് ചികിത്സാ സഹായവും ആരോഗ്യപരിചരണവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കോടഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന സി.എച്ച്. സെന്ററിന്റെ പ്രഖ്യാപന സംഗമം കോടഞ്ചേരി മരിയൻ ഓഡിറ്റോറിയത്തിൽ നടന്നു.

കൊടുവള്ളി നിയോജകമണ്ഡലം എംഎൽഎ പി.കെ. ഫിറോസ് സി.എച്ച്. സെന്ററിന്റെ പദ്ധതി പ്രഖ്യാപനവും സംഗമവും ഉദ്ഘാടനം ചെയ്തു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി വി.കെ. ഹുസൈൻകുട്ടി അംഗത്വ വിതരണം നിർവഹിച്ചു. പി.ജി. മുഹമ്മദ് ഫണ്ട് ഏറ്റുവാങ്ങി . ജില്ലാ പഞ്ചായത്ത് അംഗം മിസ്ഹബ് കീഴരിയൂർ മുഖ്യപ്രഭാഷണം നടത്തി.

കോടഞ്ചേരി ഗവൺമെന്റ് ആശുപത്രി കേന്ദ്രീകരിച്ചായിരിക്കും സി.എച്ച്. സെന്ററിന്റെ പ്രവർത്തനം. ചികിത്സയ്ക്ക് സാമ്പത്തിക പ്രയാസം നേരിടുന്നവർക്ക് ചികിത്സാ സഹായം, മരുന്ന് വിതരണം, ആരോഗ്യ പരിശോധനകൾ, മെഡിക്കൽ ക്യാമ്പുകൾ, വിദഗ്ധ ചികിത്സയ്ക്കുള്ള സഹായം തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം കിടപ്പുരോഗികൾക്ക് ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനും സെന്റർ മുൻഗണന നൽകും.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ, വൈസ് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിൻസെന്റ് വടക്കേമുറിയിൽ  ഗ്രാമപഞ്ചായത്ത് മെമ്പർ സി കെ ചന്ദ്രൻ എന്നിവരും അഹമ്മദ് ബിച്ചി അടിവാരം, സുഹൈൽ കുറുങ്ങോട്, കെപി മുഹമ്മദ് ഹാജി, ഉസ്മാൻ മൗലവി പാലക്കൽ, ഷാനു കരിമ്പാലക്കുന്ന്,ഷാക്കിറ ഷമീർ, പി വി അബ്ദു,
റഹീം തെയ്യപ്പാറ  തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്  അബൂബക്കർ മൗലവി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.എം ബഷീർ സ്വാഗതവും വൈസ് പ്രസിഡണ്ട് കെ.പി അബ്ദുറഹ്മാൻകുട്ടി നന്ദിയും പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com