ഇ.എസ്.എ.യിൽ നിന്ന് ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കണം സി.പി.ഐ. (എം) രാപ്പകൽ സമരം സമാപിച്ചു.

തിരുവമ്പാടി : ഇ.എസ്.എ. പരിധിയിൽ നിന്ന് ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും പൂർണമായി ഒഴിവാക്കി സംസ്ഥാന സർക്കാർ നൽകിയ ശുപാർശ അംഗീകരിക്കാതെ കേന്ദ്ര സർക്കാർ വീണ്ടും കരട് വിജ്ഞാപനം പുറപ്പെടുവിച്ചതിനെതിരെ സി.പി.ഐ.(എം) നേതൃത്വത്തിൽ തിരുവമ്പാടിയിൽ സംഘടിപ്പിച്ച രാപ്പകൽ സമരം സമാപിച്ചു.
സംസ്ഥാന സർക്കാരിന്റെ ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിക്കുന്നതിന് ആവശ്യമായ സമ്മർദം ചെലുത്തുന്നതിൽ സർക്കാർ കാണിക്കുന്ന നിസ്സംഗതക്കെതിരെയും മലയോര ജനതയുടെ ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുമാണ് സമരം സംഘടിപ്പിച്ചത്.
ഇ.എസ്.എ. പട്ടികയിലെ 98 വില്ലേജുകളിലെയും വനഭൂമിയുടെ വിസ്തൃതി ജനങ്ങൾക്ക് വ്യക്തമായി മനസ്സിലാകുന്ന തരത്തിൽ പ്രസിദ്ധീകരിക്കണമെന്നും സംസ്ഥാന സർക്കാരിന്റെ ശുപാർശ ബയോഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണ മെന്നും സി.പി.ഐ.(എം) ആവശ്യപ്പെട്ടു.
സി.പി.ഐ.(എം) ജില്ലാ സെക്രട്ടറി എം. മെഹബൂബ് ഉദ്ഘാടനം ചെയ്ത സമരത്തിന്റെ സമാപന സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗവും എം.പിയുമായ ജോൺ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്തു. ഗണേശ് ബാബു അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി വി.കെ. വിനോദ്, ജില്ലാ കമ്മിറ്റി അംഗവും മുൻ എം.എൽ.എയുമായ ലിന്റോ ജോസഫ്, ജലീൽ ഇ.ജെ., സി.പി. ഫിറോസ് ഖാൻ, കെട്ടി ബിനു എന്നിവർ പ്രസംഗിച്ചു.



