LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

നഗരസഭാതല പോഷൺ മാഹ് ആചരണത്തിന് പൊറ്റശ്ശേരിയിൽ തുടക്കമായി


മുക്കം :കുട്ടികളിലും സ്ത്രീകളിലും കണ്ടുവരുന്ന പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി വർഷംതോറും സംഘടിപ്പിക്കുന്ന ദേശീയ പോഷകാഹാര പദ്ധതിയായ ‘പോഷൺ മാഹ്’ ആചരണത്തിന് നഗരസഭയിൽ തുടക്കമായി. പൊറ്റശ്ശേരിയിൽ വെച്ച് നടന്ന നഗരസഭാതല ഉദ്ഘാടനം ഡെപ്യൂട്ടി ചെയർപേഴ്സൺ സി.എ. പ്രദീപ് കുമാർ നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു കെ.പി. അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ ലീല പുൽപറമ്പിൽ സ്വാഗതം ആശംസിച്ചു. മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഭവന വിനോദ്, കൗൺസിലർമാരായ രാജൻ കുടുക്കേങ്ങൽ, ജസീല, ബബിത മനോജ്, ബിന്ദു രാജൻ, ബനൂജ, സുനിൽ പൊയ്യേരി, സി.ഡി.എസ്. അംഗം സുസ്മിത, സി.ഡി.പി.ഒ. പ്രസന്ന എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ സി.ഡി.എസ്. അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com