ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് മാസാചണം പഞ്ചായത്ത് തല ഉദ്ഘാടനം.

കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (AMR) മാസാചരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് ബോബി ഷിബുവിന്റെ അധ്യക്ഷതയിൽ ബഹു തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ സി.കെ. കാസിം ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ് HWC നോഡൽ ഓഫീസർ ഡോ.സജ്‌ന മുഖ്യാതിഥിയായി.ആന്റിബയോട്ടിക്കുകളുടെ ശരിയായ ഉപയോഗം, അനാവശ്യമായ ആന്റിബയോട്ടിക് ഉപയോഗം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ, ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് തടയുന്നതിനുള്ള മാർഗങ്ങൾ എന്നിവയെക്കുറിച്ച് മെഡിക്കൽ ഓഫീസർ ഡോ. പി കെ ദിവ്യ ബോധവൽക്കരണ ക്ലാസ് നയിച്ചു.പരിപാടിയുടെ ഭാഗമായി തയ്യാറാക്കിയ AMR ബോധവൽക്കരണ പോസ്റ്ററിന്റെ പ്രകാശനം ബഹു.എം.എൽ.എ. സി.കെ. കാസിം ഹെൽത്ത് സൂപ്പർവൈസർ പി.ഹരിക്ക് നൽകി .AMR സ്നേക്ക് ആൻഡ് ലാഡർ ഗെയിം പോസ്റ്റർ പ്രകാശനവും MLA നിർവഹിച്ചു. വാർഡ് മെമ്പർമാർ, ആയുർവേദം, ഹോമിയോ, കൃഷി, വെറ്റിനറി, കുടുംബശ്രീ, അധ്യാപകർ വിദ്യാർത്ഥികൾ, എന്നിവരെ AMR അംബാസഡർമാരായി തെരഞ്ഞെടുത്തതും, ബാഡ്ജ് എല്ലാവർക്കും നൽകികൊണ്ട് എംഎൽഎ ഉദ്ഘാടനം ചെയ്തതും പരിപാടിയുടെ പ്രത്യേകതയായി.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോർജുകുട്ടി കക്കാടംപൊയിൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിസാറാബീഗം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയിംസ് വേളാശ്ശേരി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷാബി ഷിയാസ്, ആയുർവേദ ഡോക്ടർ ഡോ. വൃന്ദ, വെറ്ററിനറി ഡോക്ടർ ഡോ. ഷാദിയ, ഹോമിയോ ഡോക്ടർ ഡോ. ഹബിനത്ത്, കൃഷി ഓഫീസർ ടിൻസി, ഹെൽത്ത് ഇൻസ്പെക്ടർ കെ ബി ശ്രീജിത്ത് എന്നിവർ സംസാരിച്ചു.വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ, SHRA ഭാരവാഹികൾ, ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, സ്കൂൾ അധ്യാപകർ, അങ്കണവാടി അധ്യാപകർ, ആശാ പ്രവർത്തകർ, മെഡിക്കൽ ഷോപ്പ് പ്രതിനിധികൾ, സെന്റ് ജോസഫ് ആശുപത്രിയിലെ സിസ്റ്റേഴ്സ്, ആരോഗ്യ പ്രവർത്തകർ, എന്നിവർ പങ്കെടുത്തു



