
പുതുപ്പാടി : ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ സമീപത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ചത് കാരണം ദേശീയപാത 766 കോഴിക്കോട് വയനാട് പാതയിലെ താമരശ്ശേരി ചുരം വഴിയുള്ള വാഹന ഗതാഗതം പൂർണമായും നിലച്ചിരിക്കുകയാണ്.
ഇതുവഴി കാൽനട യാത്രക്കാർക്ക് വരെ നിലവിൽ കടന്ന് പോകുവാൻ സാധിക്കുകയില്ല. ഇപ്പോഴും പാറക്കല്ലുകൾ റോഡിലേക്ക് വീഴുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
അതുകൊണ്ട് ആരും തന്നെ കാഴ്ചകൾ കാണാനും, മറ്റു അത്യാവശ്യമല്ലാത്ത യാത്രകൾക്കുമായി ചുരത്തിലേക്ക് പ്രവേശിക്കരുത് എന്ന് ഓർമ്മിപ്പിക്കുന്നു.
ഇപ്പോൾ ചുരത്തിൽ ഗതാഗത കുരുക്കിൽ കുടുങ്ങിയ ആളുകൾ തിരിച്ചു പോവുന്നതായിരിക്കും നല്ലത്.
അത്യാവശ്യ യാത്രക്കാർ മറ്റു ബദൽ റോഡുകൾ ഉപയോഗപ്പെടുത്തുക.
അടിവാരത്തും, ലക്കിടിയിലും പോലീസും സന്നദ്ധ പ്രവർത്തകരും വാഹനങ്ങൾ തിരിച്ചു വിടുന്നുണ്ട്.
ഫയർ ഫോഴ്‌സും, പോലീസും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. അത്യാവശ്യ യാത്രക്കാർ, ദീർഘദൂര യാത്രക്കാർ കുറ്റിയാടി വഴിയോ, നിലമ്പൂർ നാടുകാണി വഴിയോ യാത്ര തുടരുക.



